x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​വും റോ​ഡു​മി​ല്ല : കാ​യ​ലോ​ര​നി​വാ​സി​ക​ൾ കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റു​ന്നു


Published: June 18, 2026 07:16 AM IST | Updated: June 18, 2026 07:16 AM IST

മേ​ക്ക​ര തോ​ടി​ന് കു​റു​കെ പാ​ലം നി​ർ​മി​ക്കാ​ൻ വി​ഭാ​വ​നം ചെ​യ്ത സ്ഥ​ലം മേ​ക്ക​ര പു​തി​യ​വീ​ട്ടി​ൽ രാ​മ​ച​ന്ദ്ര​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മേ​ക്ക​ര:​കാ​യ​ലോ​ര​മേ​ഖ​ല​യി​ലെ നി​ർ​ധ​ന​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കു​ടും​ബ​ങ്ങ​ളു​ടെ ഗ​താ​ഗ​ത സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കാ​ൻ പാ​ല​വും റോ​ഡും യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന് 16 വാ​ർ​ഡു​ക​ളെ ബ​ന്ധി​പ്പി​ച്ച് മേ​ക്ക​ര തോ​ടി​നു കു​റു​കെ പാ​ലം നി​ർ​മി​ച്ച് മേ​ക്ക​ര- ഷ​ൺ​മു​ഖ​വി​ലാ​സം റോ​ഡു​മാ​യി​യോ​ജി​പ്പി​ച്ചാ​ൽ കാ​യ​ലോ​ര​മേ​ഖ​ല​യി​ലെ കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​ത പി​ന്നാക്കാ​വ​സ്ഥ​യ്ക്ക് മാ​റ്റ​മു​ണ്ടാ​ക്കാ​നാ​കും. മേ​ക്ക​ര​യി​ൽ നി​ന്ന് ചെ​മ്മ​നാ​ക​രി വ​രെ നീ​ളു​ന്ന കാ​യ​ലോ​രം മൂ​ന്ന​ര​കി​ലോ​മീ​റ്റ​റോ​ളം വ​രും.

​ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ റോ​ഡില്ലാ​ത്ത​തി​നാ​ൽ മേ​ക്ക​ര​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് ചെ​മ്മ​നാ​ക​രി​യി​ലു​ള്ള​വ​ർ​ക്കെ​ത്താ​നി​പ്പോ​ൾ കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റി​ക്ക​റ​ങ്ങ​ണം. മ​ഴ​ക്കാ​ല​ത്തും വേ​ലി​യേ​റ്റം ശ​ക്ത​മാ​കു​മ്പോ​ഴും ഇ​വി​ട​ത്തു​കാ​ർ ചെ​ളി​യും വെ​ള​ള​വും നി​റ​ഞ്ഞ മ​ൺ വ​ഴി​യി​ലൂ​ടെ​യാ​ണ് പു​റം​ലോ​ക​ത്തെ​ത്തു​ന്ന​ത്. ഗ​താ​ഗ​ത മാ​ർ​ഗ​മി​ല്ലാ​ത്ത​ത് വി​വി​ധ സ്‌​കൂ​ളു​ക​ളി​ലും അ​ങ്ക​ണ​വാ​ടി​യി​ലും പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും ഏ​റെ ദു​രി​തം സ​മ്മാ​നി​ക്കു​ന്നു.​അ​സു​ഖ ബാ​ധി​ത​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​നും ഇ​വ​ർ ഏ​റെ പ​ണി​പ്പെ​ടേ​ണ്ടി​വ​രു​ന്നു​ണ്ട്. 16ാം വാ​ർ​ഡി​ലെ ചു​ണ്ട​ങ്ങാ​ത്ത​റ ബ​ണ്ടേ​ൽ നി​വാ​സി​ക​ളാ​യ 35ഓ​ളം​കു​ടും​ബ​ങ്ങ​ൾ കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റി​ക്ക​റ​ങ്ങി​യാ​ണ് പു​റം​ലോ​ക​ത്ത് എ​ത്തു​ന്ന​ത് .

ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​രാ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് 1996ൽ ​വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മേ​ക്ക​ര തോ​ടി​ന് കു​റു​കെ പാ​ല​വും റോ​ഡും നി​ർ​മി​ക്കു​ന്ന​തി​നാ​യി പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​ക​ത്വ​ത്തി​ൽ കു​ട​ങ്ങി പ​ദ്ധ​തി നി​ല​ച്ചു. തോ​ടി​നി​രു​ക​ര​ക​ളി​ലും റോ​ഡാ​യി വി​ക​സി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന മ​ൺ​പാ​ത​യു​ണ്ട്. വേ​മ്പ​നാ​ട്ടു​കാ​യ​ലും മേ​ക്ക​ര തോ​ടും ചേ​രു​ന്ന ഭാ​ഗ​ത്ത് ഷ​ട്ട​റോ​ടു​കൂ​ടി​യ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ആ​റ് വാ​ർ​ഡു​ക​ളി​ലെ വാ​ഴ,ക​പ്പ,പ​ച്ച​ക്ക​റി തു​ട​ങ്ങി​യ ഇ​ട​വി​ള​ക​ൾ പ​തി​വാ​യി ഓ​രു​ക​യ​റി ന​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up