x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൽ​പ​ന്തു​ക​ളി​യു​ടെ ആ​വേ​ശ​ത്തി​ൽ​മു​ങ്ങി നാ​ട്ടി​ൻ​പു​റ​ങ്ങ​ൾ


Published: June 18, 2026 07:14 AM IST | Updated: June 18, 2026 07:14 AM IST

മ​റ​വ​ൻ​തു​രു​ത്ത് വാ​ളോ​ർ​മം​ഗ​ല​ത്ത് ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ പാ​ത​യോ​രം അ​ല​ങ്ക​രി​ക്കു​ന്നു.

മ​റ​വ​ൻ​തു​രു​ത്ത്:​ന​ഗ​ര​കേ​ന്ദ്ര​ങ്ങ​ളി​ലെ വ​ലി​യ സ്‌​ക്രീ​നു​ക​ളി​ലും സ്റ്റേ​ഡി​യ​ങ്ങ​ളി​ലും മാ​ത്ര​മ​ല്ല ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശം വാ​നോ​ള​മു​യ​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ൽ​പ​ന്തു​ക​ളി​യു​ടെ ആ​ര​വം നി​റ​യു​ന്നു. മ​റ​വ​ൻ​തു​രു​ത്തി​ലെ വാ​ളോ​ർ​മം​ഗ​ല​മെ​ന്ന ത​നി​നാ​ട്ടി​ൻ​പു​റ​ത്തും ഫു​ട്ബോ​ളി​നെ നെ​ഞ്ചി​ലേ​റ്റി ആ​വേ​ശം​വാ​രി വി​ത​റു​ക​യാ​ണ് കൗ​മാ​ര​ക്കാ​രും യു​വ​ജ​ന​ങ്ങ​ളും.

ഗ്രാ​മ​ങ്ങ​ളി​ലെ ക​വ​ല​ക​ളും നാ​ട്ടു​വ​ഴി​ക​ളും വ​ർ​ണാ​ഭ​മാ​ക്കി പ്രി​യ​പ്പെ​ട്ട ടീ​മു​ക​ളു​ടെ പ​താ​ക​ക​ൾ കൊ​ണ്ടും ഫ്ലെ​ക്സ് ബോ​ർ​ഡു​ക​ൾ കൊ​ണ്ടും നി​ര​ത്തി​നെ അ​ല​ങ്ക​രി​ക്കു​ക​യാ​ണ് ക​ളി​പ്രേ​മി​ക​ൾ. അ​ർ​ജ​ന്‍റീ​ന​യു​ടെ പ്ര​ധാ​ന താ​ര​മാ​യ മെ​സി ഇ​ന്ന​ലെ ട്രി​പ്പി​ൾ അ​ടി​ച്ച​തോ​ടെ മെ​സി​യു​ടെ ആ​രാ​ധ​ക​രു​ടെ ആ​വേ​ശം ഉ​ച്ച​സ്ഥാ​യി​ലാ​യി. മ​ൽ​സ​ര​ങ്ങ​ൾ കൂ​ടു​ത​ൽ വാ​ശി​യേ​റി​യ​താ​യി മാ​റി​യ​തോ​ടെ ബ്ര​സീ​ലി​ന്‍റെ മ​ഞ്ഞ​യും, അ​ർ​ജ​ന്‍റീ​ന​യു​ടെ നീ​ല​യും വെ​ള്ള​യും, പോ​ർ​ച്ചു​ഗ​ലി​ന്‍റെ ചു​വ​പ്പും ഒ​ക്കെ​യാ​യി ഗ്രാ​മ​ങ്ങ​ൾ ക​ള​റാ​കു​ക​യാ​ണ്.

കൈ​ലാ​സ് എ​സ്. നാ​യ​ർ, ആ​ർ.​ആ​ദി​ത്യ രാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ബ്ര​സീ​ൽ ആ​രാ​ധ​ക​രും അ​ക്ഷ​യ് ബേ​ബി, ആ​ദ​ർ​ശ് എ​സ് ബി​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​രും മി​ൽ​ട്ട​ൺ ആ​ന്‍റ​ണി, അ​ർ​ജു​ൻ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന പോ​ർ​ച്ചു​ഗ​ൽ ആ​രാ​ധ​ക​രും ചേ​ർ​ന്നാ​ണ് വാ​ളോ​ർ മം​ഗ​ല​ത്ത് ക​ളി​യാ​വേ​ശ​മേ​റ്റു​ന്ന​ത് .

Tags : Local News Nattuvishesham Kottayam

Recent News

Corehub Up