ഡോ. ബെനറ്റ് ഏബ്രഹാം മെഡലു മായി വിക്ടറി സ്റ്റാൻഡിൽ.
തിരുവനന്തപുരം: ക്രൊയേഷ്യയിലെ മെഡുലിനിൽ നടന്ന 45-ാമതു ലോക മെഡി ഗെയിംസിൽ 65- 69 പ്രായ വിഭാഗം 400 മീറ്റർ ഓട്ടത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഡോ. ജെ. ബൈനറ്റ് ഏബ്രഹാം സ്വർണ മേഡൽ കര സ്ഥമാക്കി. കൂടാതെ 100 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡലും ഹൈജംപിൽ വെങ്കലവും നേടി. നാൽപത്തിയാറു രാജ്യങ്ങളിലെ മെഡിക്കൽ പ്രഫഷണലുകൾ മീറ്റിൽ പങ്കെടുത്തു.
തിരുവനന്തപുരം കാരക്കോണം ഡോ. ഹോമർ മെമ്മോറിയൽ സിഎസ് ഐ മെഡിക്കൽ കോജിന്റെയും ആശുപത്രിയുടെയും ഡയറക്ടറും എമർജൻസി മെഡിസിൻ വിഭാഗം മേധാവിയുമാണ് ഡോ. ബെനറ്റ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കാരക്കോണം ബ്രാഞ്ച് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. 2025 മഹാരാഷ്ട്രയിൽ നടന്ന ഐഎംഎയുടെ ദേശീയ കായിക മത്സരത്തിൽ അഞ്ചുസ്വർണം നേടിയിരുന്നു.