പി. കേശവദേവ് ട്രസ്റ്റ് തിരുവനന്തപുരം ഹോട്ടൽ ഹിൽട്ടൺ ഗാർഡനിൽ സംഘടിപ്പിച്ച ചടങ്ങിൽ 22-ാമത് പി. കേശവ ദേവ് സ്മാരക സാഹിത്യ പുരസ്കാരം മുഖ്യമന്ത്രി വി.ഡി. സതീശ
തിരുവനന്തപുരം: പാർശ്വവത്ക രിക്കപ്പെട്ട ജനവിഭാഗത്തിനൊപ്പംനിന്ന മഹാനായ എഴുത്തുകാരനായിരുന്നു പി. കേശവദേവെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. പി. കേശവദേവ് ട്രസ്റ്റിന്റെ ഈ വർഷത്തെ പുരസ് കാരങ്ങൾ സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഹിൽട്ടൻ ഗാർഡനിൽ നടന്ന ചടങ്ങിൽ പി. കേശവദേവ് സാഹിത്യ പുരസ്കാരം എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഏറ്റു വാങ്ങി. പി. കേശവദേവ് ഡയാബ് സ്ക്രീൻ കേരള പുരസ്കാരം ഡോ. തങ്കം സുബ്രഹ്മണ്യ നു മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മാനിച്ചു. അമ്പതിനായിരം രൂപയും ബി.ഡി ദത്തൻ രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ.
വായനക്കാരൻ എന്ന നിലയിൽ താൻ സുഭാഷ് ചന്ദ്രന്റെ ആരാധകനാണെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സുഭാഷ് ചന്ദ്രന്റെ "മനുഷ്യന് ഒരു ആമുഖം' എന്ന നോവൽ വായിക്കാതെ പോകരുത്. മനുഷ്യന് നേരെ പിടിക്കുന്ന ഒരു കണ്ണാടിയാണ് ഈ നോവൽ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഭരണാധികാരികൾക്ക് മുന്നിൽ നല്ല കുട്ടികളായി ഒതുങ്ങി നിൽക്കുന്നവരാവരുത് എഴുത്തുകാരെന്നു മറുപടി പ്രസംഗത്തിൽ സുഭാഷ് ചന്ദ്രൻ അഭിപ്രായപ്പെട്ടു. അധികാരികക്കൊപ്പം തോളോട് തോൾ ചേർന്നു നിൽക്കുകയും അവരെ തിരുത്തുകയും ചെയ്യുക എന്നത് ഒരു എഴുത്തുകാരന്റെ ധർമമാണെന്നും സുഭാഷ് ചന്ദ്രൻ ചൂണ്ടിക്കാട്ടി. അസമത്വത്തിനും അനീതിക്കും എതിരെയുള്ള പോരാട്ടമാണ് പി. കേശവദേവിന്റെ കൃതികളെന്നു പി. കേശവദേവ് അനുസ്മരണ പ്രഭാഷണത്തിൽ മന്ത്രി ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു. ഡോ. തങ്കം സുബ്രഹ്മണ്യൻ മറുപടി പ്രസംഗം നടത്തി.
ട്രസ്റ്റ് അംഗങ്ങളായ ചലച്ചിത്ര നിരൂപകൻ വിജയകൃഷ്ണൻ, ഡോ.പി.ജി. ബാലഗോപാൽ, ഡോ. ജോർജ് ഓണക്കൂർ എന്നിവർ പങ്കെടുത്തു. പി. കേശവദേവിന്റെ മകനും ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ജ്യോ തിദേവ് കേശവദേവ് സ്വാഗതവും കേശവദേവിന്റെ മരുമകളും ട്രസ്റ്റ് സെക്രട്ടറിയുമായ സുനിത ജ്യോതിദേവ് നന്ദി യും പറഞ്ഞു. പി. കേശവദേവിന്റെ സഹധർമ്മിണിയും ട്രസ്റ്റ് ചെയർപേഴ്സണുമായ സീതാലക്ഷ്മി ദേവ് പങ്കെടുത്തു.