x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി​യു​ടെ ത​ല​യി​ൽ പാ​യ​സം വീ​ണ​ സംഭവം : പോ​ലീ​സി​ന്‍റെ ജാ​ഗ്ര​ത​കു​റ​വ് മ​റ​ച്ചു​വ​യ്ക്കു​ന്ന​താ​യി പ​രാ​തി


Published: June 18, 2026 06:35 AM IST | Updated: June 18, 2026 06:35 AM IST

കൊ​ല്ലം: കൊ​ല്ലം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്രി​യ​ദ​ർ​ശ​നി സ്ത്രീ ​സൗ​ജ​ന്യ ബ​സ് യാ​ത്ര പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ട​യി​ൽ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യു​ടെ ത​ല​യി​ൽ ചൂ​ട് പാ​യ​സം വീ​ണ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന്‍റെ ജാ​ഗ്ര​ത കു​റ​വ് മ​റ​ച്ച് വ​യ്ക്കു​വാ​ൻ കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​യ്ക്കു പ​രാ​തി. ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നും പൊ​തു പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ഡ്വ. കു​ള​ത്തൂ​ർ ജ​യ്‌​സിം​ഗാ​ണ് പ​രാ​തി ന​ല്കി​യ​ത്.

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രാ​തി​യി​ല്ലെ​ന്ന കാ​ര​ണം മു​ൻ​നി​ർ​ത്തി പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് സം​ഭ​വ​ത്തി​ൽ ഉ​ണ്ടാ​യ ജാ​ഗ്ര​ത കു​റ​വ് മ​റ​ച്ച് വ​യ്ക്കു​വാ​ൻ കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ശ്ര​മി​ക്കു​ന്ന​തു ശ​രി​യാ​യ ന​ട​പ​ടി​ക്ര​മ​മ​ല്ലെ​ന്ന് അ​ഡ്വ. കു​ള​ത്തൂ​ർ ജ​യ്‌​സിം​ഗ് ചൂ​ണ്ടി​ക്കാ​ട്ടി.

കൊ​ല്ലം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ബ​സി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ക​യ​റി​യാ​ണ് ബി​ന്ദു കൃ​ഷ്ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് . തി​ര​ക്കി​നി​ട​യി​ൽ പ്ര​വ​ർ​ത്ത​ക​ർ വി​ള​മ്പി​യ ചൂ​ട് പാ​യ​സം ബി​ന്ദു കൃ​ഷ്ണ​യു​ടെ ത​ല​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഇ​വി​ടെ സം​ഭ​വി​ച്ച വീ​ഴ്ച മ​ന്ത്രി​യ്ക്കു പ​രാ​തി ഇ​ല്ലെ​ങ്കി​ൽ കൂ​ടി ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് നി​സാ​ര​മാ​യി കാ​ണു​വാ​ൻ ക​ഴി​യാ​ത്ത​താണെന്ന് അ​ഡ്വ. കു​ള​ത്തൂ​ർ ജ​യ്‌​സിം​ഗ് പ​റ​ഞ്ഞു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up