x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എയുമായി ര​ണ്ടു പേ​ര്‍ പി​ടി​യി​ൽ


Published: June 18, 2026 06:36 AM IST | Updated: June 18, 2026 06:36 AM IST

ടെ​ര്‍​ബി​ന്‍, വി​പി​ന്‍ രാ​ജു

കൊ​ട്ടി​യം: എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ആ​ന്‍​ഡ് ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് 32.675 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കൊ​ല്ലം ക​ന്‍റോണ്‍​മെ​ന്‍റ് ് ഭാ​ഗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ സ​മീ​പ​ത്തു നി​ന്നാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ കു​ടു​ങ്ങി​യ​ത്.

കാ​പ്പ കേ​സ് പ്ര​തി​ക​ളാ​യ തി​രു​വ​ന​ന്ത​പു​രം ക​ഠി​നം​കു​ളം ചാ​ന്നാ​ങ്ക​ര പ​ഴ​ഞ്ചി​റ മ​ണ​ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ വി​പി​ന്‍ രാ​ജു(29), തി​രു​വ​ന​ന്ത​പു​രം ക​ട​കം​പ​ള്ളി വി​ല്ലേ​ജി​ല്‍ വെ​ട്ടു​കാ​ട് ടൂ​ണി ഹൌ​സി​ല്‍ ടെ​ര്‍​ബി​ന്‍ (22) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്.​എ​സ്. ഷി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍ അ​നീ​ഷ് കു​മാ​ര്‍, ഐബി പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍ മ​നു, പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍ ജി. ​ഗം​ഗ, എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ബി.​എ​സ്. അ​ജി​ത്്, അ​നീ​ഷ്. ആ​ര്‍, ബാ​ലു, എ​സ്. സു​ന്ദ​ര്‍, ജൂ​ലി​യ​ന്‍ ക്രൂ​സ്, ജോ​ജോ. ജെ, ​അ​ജീ​ഷ് ബാ​ബു, ഡ്രൈ​വ​ര്‍ ജ​യ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up