കൊല്ലം: ആവശ്യം കഴിഞ്ഞ കേബിളുകള്‍ അഴിച്ചുമാറ്റാതെ കൂട്ടിയിട്ടിരിക്കുന്നത് വഴിയാത്രക്കാര്‍ക്ക് പേടി സ്വപ്നമായി മാറുന്നു. നഗരത്തി ൽ പലയിടത്തും നടപ്പാതകളില്‍ കേബിള്കൂട്ടിയിട്ടതും കുരുങ്ങി കിടക്കുന്നതും യാത്രക്കാരെ വലയ്ക്കുകയാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്റര്‍നെറ്റ്-ടെലിഫോണ്‍ കണക്ഷന് നല്കാന് കെട്ടിയിട്ടവയാണ് ഇവയിലേറെയും. ചിലയിടത്ത് പോസ്റ്റുകളുടെ ചുവട്ടില്ചുരുട്ടി കെട്ടി വച്ചിരിക്കുന്നു. നേരത്തേ കെട്ടിയ പോസ്റ്ററുകള്‍, ബാനറുകള്‍, തോരണങ്ങള്‍ എന്നിവയുടെ പ്ലാസ്റ്റിക് ചരടുകളും കയറുകളും മരങ്ങളിലും വൈദ്യുത തൂണുകളിലും തൂങ്ങികിടക്കുകയാണ്. റെയില്‍വേ സ്റ്റേഷന് റോഡ്, ക്യുഎസ്സി റോഡ്, ചിന്നക്കട, എസ്എന്‍ കോളജ് പരിസരത്തെ റോഡുകള്‍ എന്നിവിടങ്ങളില്‍ കാല്‍നടയാത്ര തടസപ്പെടുത്തിയാണ് കേബിളുകള്‍ കിടക്കുന്നത്.
രാത്രിയില്‍ വെളിച്ചക്കുറവുള്ള സമയങ്ങളില്‍ നടപ്പാതയിലൂടെ പോകുന്നവര്‍ പലപ്പോഴും ഇതില്‍ തട്ടി വീഴുന്നു. പവര്‍കട്ടുകൂടി വന്നതോടെ ഇരുട്ടില്‍ തപ്പിതടഞ്ഞു പോകുന്നവര്‍ വലയുകയാണ്. വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍ പഴയ കേബിളുകള്‍ ഉപേക്ഷിച്ചിട്ടാണ് പുതിയ കേബിള്‍ വലിയ്ക്കുന്നത്.
ഈ സമയം പഴയ കേബിളുകള്‍ നീക്കാറില്ല. ദിവസം ആയിരക്കണക്കിനു പേരാണ് റെയില്‍വേ സ്റ്റേഷനിലെത്തുന്നത്. രാത്രി വൈദ്യുതി മുടങ്ങിയാല്‍ എല്ലായിടവും ഇരുട്ടാണ്. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് എസ്എന്‍ കോളജുകളിലെത്തി മടങ്ങുന്നത്. കേബിള്‍ നീക്കം ചെയ്യാന്‍ കോര്പ്പറേഷന് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുകയാണ്.
Tags : Local News Nattuvishesham Kollam