കൊച്ചി: ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായിട്ടുള്ള പരിശോധനയില്‍ അനധികൃതമായി മദ്യവില്പന നടത്തിയിരുന്ന വെണ്ണലയിലെ ജോളി ബാര്‍ എന്നറിയപ്പെടുന്ന വീട്ടില്‍ നിന്നും 50.400 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും മദ്യവില്പനയിലൂടെ അനധികൃതമായി സമ്പാദിച്ച 96,340 രൂപയും പിടിച്ചെടുത്തു.
മദ്യവില്പന നടത്തിയ വെണ്ണല തച്ചേത്ത് തോമസി(54)നെ എക്സൈസ് പിടികൂടി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എസ്. കണ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags : Local News Nattuvishesham Ernakulam