ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ആലുവ ജില്ലാ ആശുപത്രിയില്‍ പരിസര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍.
കൊച്ചി: ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ ആലുവ ഗവൺമെന്റ് ജില്ലാ ആശുപത്രി പരിസരം ശുചീകരിച്ചു. ബാങ്കിന്റെ ആലുവയിലുള്ള ഹെഡ് ഓഫീസില്‍ സേവനമനുഷ്ഠിക്കുന്ന അന്‍പതിലധികം ജീവനക്കാര്‍ ഇന്നലെ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെയും പാരിസ്ഥിതിക മൂല്യങ്ങളുടെയും ഭാഗമായാണ് ശുചീകരണപ്രവര്‍ത്തനം സംഘടിപ്പിച്ചതെന്ന് ബാങ്കിന്റെ സിഎസ്ആര്‍ ഹെഡ് കെ.വി. ഷാജി പറഞ്ഞു. നമ്മുടെ ഭൂമി, നമ്മുടെ ഡ്യൂട്ടി എന്ന പേരില്‍ സമാനമായ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ഇന്ത്യയൊട്ടാകെ ഏറ്റെടുത്ത് നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശുചീകരണപ്രവര്‍ത്തനത്തിന് ആലുവ പരിസ്ഥിതി സംരക്ഷണ സംഘം പ്രവര്‍ത്തകര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി പങ്കാളികളായി. രാവിലെ ഏഴിന് തുടങ്ങിയ ശുചീകരണ പ്രവര്‍ത്തനം 10 ഓടെ സമാപിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സ്മിജി ജോര്‍ജ് ചിറമല്‍ ബാങ്കിനും ജീവനക്കാര്‍ക്കും നന്ദി അറിയിച്ചു.
Tags : Local News Nattuvishesham Ernakulam