x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഷ​ണം: കൂ​ട്ടു​പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ


Published: June 18, 2026 05:29 AM IST | Updated: June 18, 2026 05:29 AM IST

കൊ​ച്ചി: വി​ദ്യാ​ര്‍​ഥി​യെ ആ​ക്ര​മി​ച്ച് മൊ​ബൈ​ല്‍ ഫോ​ണ്‍ ക​വ​ര്‍​ന്ന കേ​സി​ല്‍ ഒ​ളി​വി​ലു​ള്ള പ​ള്ളു​രു​ത്തി സ്വ​ദേ​ശി​യാ​യ കൂ​ട്ടു​പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ 3.45ന് ​എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം ക​മ്മ​ട്ടി​പ്പാ​ട​ത്ത് റെ​യി​ല്‍​വേ ട്രാ​ക്ക് മു​റി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​യെ​യാ​ണ് മൂ​ന്നം​ഗ സം​ഘം ആ​ക്ര​മി​ച്ച​ത്.

ക​മ്മ​ട്ടി​പ്പാ​ടം സ്റ്റാ​ര്‍​ഹോം​സ് അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ലോ​ജി​സ്റ്റി​ക്‌​സ് കോ​ഴ്‌​സ് വി​ദ്യാ​ര്‍​ഥി പ​ത്ത​നം​തി​ട്ട കു​റ്റൂ​ര്‍ സ്വ​ദേ​ശി ആ​ദി​ത്യ രാ​ജ് (21)ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ആ​ദ്യ​ത്യ​രാ​ജി​ന്‍റെ 25,000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ലാ​ണ് സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്.

സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന 17കാ​ര​ന്‍ നേ​ര​ത്തെ പി​ടി​യി​ലാ​വു​ക​യും ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഒ​രാ​ള്‍ നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് വീ​ണു മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഫോ​ര്‍​ട്ട്കൊ​ച്ചി നെ​ല്ലു​ക​ട​വ് ഈ​ര​വേ​ലി വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് സാ​ഹി​ല്‍ (18) ആ​ണ് മ​രി​ച്ച​ത്.

മോ​ഷ​ണ​ത്തി​ന് ശേ​ഷം ലോ​ഡ്ജി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന സം​ഘ​ത്തെ തേ​ടി പോ​ലീ​സ് എ​ത്തി​യ​പ്പോ​ള്‍ മു​ഹ​മ്മ​ദ് സാ​ഹി​ലും പ​തി​നേ​ഴു​കാ​ര​നും നാ​ലാം​നി​ല​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. സ​ണ്‍​ഷെ​യ്ഡി​ല്‍ ഒ​ളി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മു​ഹ​മ്മ​ദ് സാ​ഹി​ല്‍ കാ​ല്‍​വ​ഴു​തി താ​ഴേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന ലോ​ഡ്ജ് മു​റി​യി​ല്‍ നി​ന്ന് നി​ര​വ​ധി വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ളും വി​ദ്യാ​ര്‍​ഥി​യി​ല്‍ നി​ന്ന് ക​വ​ര്‍​ന്ന ഫോ​ണും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up