x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത മൊബൈലുകള്‍ പിടിച്ചെടുത്തു


Published: June 18, 2026 05:29 AM IST | Updated: June 18, 2026 05:29 AM IST

കൊ​ച്ചി: സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ വി​ല്‍​പ്പ​ന​യ്ക്ക് വ​ച്ചി​രു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ന്‍ സ്റ്റാ​ന്‍​ഡേ​ര്‍​ഡ്‌​സ് (ബി​ഐ​എ​സ്) ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​ച്ചെ​ടു​ത്തു.

എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര സ​ഹോ​ദ​ര​ന്‍ അ​യ്യ​പ്പ​ന്‍ റോ​ഡി​ലെ സ്ഥാ​പ​ന​ത്തി​ല്‍ ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് 35 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ള്‍ ബി​ഐ​എ​സ് കൊ​ച്ചി ശാ​ഖ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

നി​ര്‍​ബ​ന്ധി​ത ബി​ഐ​എ​സ് സ്റ്റാ​ന്‍​ഡേ​ര്‍​ഡ് മാ​ര്‍​ക്ക് ഇ​ല്ലാ​ത്ത 30 ഐ ​ഫോ​ണു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ വി​ദേ​ശ​വി​പ​ണി​ക​ളി​ല്‍​നി​ന്ന് എ​ത്തി​ച്ച​താ​ണെ​ന്നും ഇ​ന്ത്യ​ന്‍ വി​പ​ണി​ക്കാ​യി നി​ര്‍​മി​ച്ച​വ​യ​ല്ലെ​ന്നും പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി.

ഇ​ത്ത​രം ഉത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന​യോ വി​ത​ര​ണ​മോ ന​ട​ത്തു​ന്ന​ത് ബി​ഐ​എ​സ് ആ​ക്ട് 2016ലെ ​സെ​ക്ഷ​ന്‍ 17ന്‍റെ​യും ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ന്‍​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി ഗു​ഡ്‌​സ് ഉ​ത്ത​ര​വ് 2021ന്‍റെ​യും ലം​ഘ​ന​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up