x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു​മി​ച്ച് പ​ഠി​ക്കൂ, ഒ​രു​മി​ച്ച് വ​ള​രൂ.... ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ബോ​ര്‍​ഡ് വി​ത്ത് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി


Published: June 18, 2026 04:14 AM IST | Updated: June 18, 2026 04:14 AM IST

ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ബോ​ര്‍​ഡ് പ​ത്ത​നം​തി​ട്ട​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലും ഉ​ന്ന​തി​ക​ളി​ലു​മാ​യി ന​ട​പ്പാ​ക്കു​ന്ന വി​ത്ത് പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ച

പ​ത്ത​നം​തി​ട്ട: ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ബോ​ര്‍​ഡ് പ​ത്ത​നം​തി​ട്ട​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലും ഉ​ന്ന​തി​ക​ളി​ലും ടീ​ച്ചേ​ഴ്സ് ട്രേ​യി​നിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ലു​മാ​യ വി​ത്ത് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ടു. ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി, ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി എ​ന്നി​വ​യു​ടെ​യും ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റ്, ആ​രോ​ഗ്യ വ​കു​പ്പ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, പോ​ലീ​സ, എ​ക്സൈ​സ്, പ​ട്ടി​ക​ജാ​തി -വ​ര്‍​ഗ വ​കു​പ്പ്, കു​ടും​ബ​ശ്രീ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍, എ​ന്‍​ജി​ഒ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് വി​ത്ത്.

ഒ​രു​മി​ച്ച് പ​ഠി​ക്കൂ ഒ​രു​മി​ച്ച് വ​ള​രൂ, ഭാ​വി​യി​ലെ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള പൗ​ര​ന്മാ​രാ​യി പ​രി​ണ​മി​ക്കൂ എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ സ​ന്ദേ​ശം. ആ​റ് മു​ത​ല്‍ 13 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ള്‍ അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​രെ​യാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ​മി​ടു​ന്ന​ത്. ഒ​രു കു​ട്ടി​യു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വും സാ​മു​ഹി​ക​വും ബൗ​ദ്ധി​ക​വും വൈ​കാ​രി​ക​പ​ര​വു​മാ​യ വ​ള​ര്‍​ച്ച​യു​ടെ ഘ​ട്ട​ത്തി​ല്‍ കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ ഇ​ട​പെ​ടു​ക പ​ഠി​ക്കു​ക പ്ര​വ​ര്‍​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജ​ന​റേ​ഷ​ന്‍ 2010 മു​ത​ല്‍ ജ​നി​ച്ച ആ​ല്‍​ഫ കു​ട്ടി​ക​ളെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ലേ​ക്കും ശ​രി​യും തെ​റ്റും തി​രി​ച്ച​റി​ഞ്ഞ് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

മൊ​ബൈ​ല്‍ അ​ഡി​ക്ഷ​ന്‍ കു​റ​യ്ക്കു​ക, ല​ഹ​രി​വ​ര്‍​ജ്ജ​നം, പൗ​ര​ബോ​ധം ഉ​ള്ള ക​ട​മ​ക​ള്‍ നി​റ​വേ​റ്റു​ന്ന​വ​രെ സൃ​ഷ്ടി​ക്കു​ക, ക​ഴി​വു​ക​ള്‍ തി​രി​ച്ച​റി​ഞ്ഞ് അ​തി​ലേ​ക്ക് ശ്ര​ദ്ധ ന​ല്‍​കു​ക, ഭാ​വി​യി​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ചെ​ന്ന് പെ​ടാ​തി​രി​ക്കാ​നും നി​യ​മ​ങ്ങ​ളെ അ​റി​ഞ്ഞും അ​നു​സ​രി​ക്കാ​നും ത​ക്ക മൂ​ല്യ​ബോ​ധ​മു​ള്ള ത​ല​മു​റ​യെ സൃ​ഷ്ടി​ക്കു​ക എ​ന്ന​തെ​ല്ലാം പ​ദ്ധ​തി ല​ക്ഷ്യ​ങ്ങ​ളാ​ണ്.

വി​ത്ത് പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ത്രി​ദി​ന ആ​ര്‍​ട് ഓ​ഫ് പേ​ര​ന്‍റിം​ഗ് സെ​മി​നാ​റും കോ​ന്നി ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് ഡോ.​ജോ​ണ്‍ വ​ര്‍​ഗീ​സ് നി​ര്‍​വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ബോ​ര്‍​ഡ് പ്രി​ന്‍​സി​പ്പ​ല്‍ മ​ജി​സ്ട്രേ​റ്റ് പി. ​നി​ജേ​ഷ് കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു.

സ്‌​കൂ​ള്‍ പി​റ്റി​എ പ്ര​സി​ഡ​ന്‍റും ലൈ​ബ്ര​റ​റി കൗ​ണ്‍​സി​ല്‍ താ​ലു​ക്ക് സെ​ക്ര​ട്ട​റി​യു​മാ​യ പേ​രു​ര്‍ സു​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​സ​ന്തോ​ഷ് കു​മാ​ർ, ജെ​ജെ ബോ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ ഷാ​ന്‍ ര​മേ​ശ് ഗോ​പ​ൻ, എം.​എ​സ്. ദീ​പ, ഗ​വ.​എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പാ​ള്‍ ജി.​സ​ന്തോ​ഷ് എ​ച്ച്എം ചെ​യ​ര്‍​മാ​ന്‍ എ​സ്.​ബി​ജോ​യ, മ​ദ​ര്‍ പി​റ്റി​എ പ്ര​സി​ഡ​ന്‍റ് ബി. ​രേ​ഷ്മ,, പ്ര​ധാ​ന അ​ധ്യാ​പി​ക എ​ച്ച്. ഫെ​ബി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ്‌​കൂ​ളി​ല്‍ മൂ​ന്ന് ദി​ന​ങ്ങ​ളാ​യി ആ​റ് ബാ​ച്ചു​ക​ളി​ലാ​യി 600 ര​ക്ഷി​താ​ക്ക​ളാ​ണ് പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ആ​ദ്യ ദി​ന​ത്തി​ല്‍ ജെ.​ജെ ബോ​ര്‍​ഡ് മെം​ബ​റും ക​ണ്‍​സ​ല്‍​ട്ട​ന്‍റ് സൈ​ക്കോ​ള​ജി​സ്റ്റു​മാ​യ ഷാ​ന്‍ ര​മേ​ശ് ഗോ​പ​ന്‍ , ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ ഫെ​ബ്നാ റ​ഹീം , കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ബി​ന്ദു​കു​മാ​രി, ന്യൂ​ട്രീ​ഷ​നി​സ്റ്റ് ശി​ഖാ ഗോ​പി​നാ​ഥ് തു​ട​ങ്ങി​യ​വ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ര​ജി​സ്‌​ട്രേ​ഷ​ന് 9947387709 , 9961474430.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up