x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ല്യ​ണ്‍ തൂ​ഫാ​ന്‍ ഗോ​ള്‍​സി​ന് തു​ട​ക്കം


Published: June 18, 2026 04:12 AM IST | Updated: June 18, 2026 04:12 AM IST

വ​ണ്‍ മി​ല്യ​ന്‍ തൂ​ഫാ​ന്‍ ഗോ​ള്‍​സ് അ​റ്റ് വേ​ള്‍​ഡ് ക​പ്പ് 2026 എ​ന്ന ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ കാ​മ്പെ​യി​ന്‍റെ പു​ല്ലാ​ട് എ​സ് വി ​സ്‌​കൂ​ള്‍​ത​ല ഉ​ദ്ഘാ​ട​നം കോ​യി​പ്രം സ്റ്റേ​ഷ​ന്‍ ഹൗ​സ്

പു​ല്ലാ​ട്: ഫി​ഫ ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ സം​ഘ​ട​പ്പി​ക്കു​ന്ന വ​ണ്‍ മി​ല്യ​ന്‍ തൂ​ഫാ​ന്‍ ഗോ​ള്‍​സ് അ​റ്റ് വേ​ള്‍​ഡ് ക​പ്പ് 2026 എ​ന്ന ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ കാ​മ്പെ​യി​ന്‍റെ പു​ല്ലാ​ട് എ​സ് വി ​സ്‌​കൂ​ള്‍​ത​ല ഉ​ദ്ഘാ​ട​നം കോ​യി​പ്രം സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ എം. ​ഉ​മേ​ഷ് പെ​നാ​ല്‍​റ്റി കി​ക്ക് ചെ​യ്തു നി​ര്‍​വ​ഹി​ച്ചു.

ധീ​ര​മാ​യി ക​ളി​ക്കു​ക, ശു​ദ്ധി​യാ​യി ജീ​വി​ക്കു​ക, ഒ​രു​മി​ച്ച് ജ​യി​ക്കു​ക എ​ന്ന ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ഉ​യ​ര്‍​ത്തി വ്യാ​പാ​രി - വ്യ​വ​സാ​യി​ക​ൾ, ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ള്‍, അ​ധ്യാ​പ​ക​ർ, ര​ക്ഷ​ാക​ര്‍​ത്താ​ക്ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍ പെ​നാ​ല്‍​റ്റി കി​ക്കി​ല്‍ പ​ങ്ക് ചേ​ര്‍​ന്നു.

സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ബി​ന്ദു കെ. ​നാ​യ​ര്‍, സ്‌​കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ജി. രാ​ജേ​ന്ദ്ര​ന്‍ നാ​യ​ർ, പു​ല്ലാ​ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റും സ്‌​കൂ​ളി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യു​മാ​യ ശ​ശി​ധ​ര​പ്പണി​ക്ക​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​ന്‍. ജ​യ​ശ്രീ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ മ​ത്സ​രം, പ്ര​വ​ച​ന മ​ത്സ​രം, മാ​ഗ​സി​ന്‍ ത​യാ​റാ​ക്ക​ൽ, ക്വി​സ്, റീ​ല്‍​സ് മേ​ക്കിം​ഗ് എ​ന്നി​ങ്ങ​നെ നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് സ്‌​കൂ​ളി​ലെ വി​വി​ധ ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഈ ​ലോ​ക​കപ്പ് കാ​ല​യ​ള​വി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up