x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈ​സ​ന്‍​സി​ല്ലാ​തെ നാ​യ്ക്ക​ളെ വ​ള​ര്‍​ത്തി​യാ​ല്‍ ന​ട​പ​ടി


Published: June 18, 2026 04:27 AM IST | Updated: June 18, 2026 04:27 AM IST

കു​ത്തി​വ​യ്പ്പെ​ടു​ത്ത നാ​യ​ക​ളി​ല്‍ മൈ​ക്രോ​ചി​പ്പു​ക​ള്‍ ഘ​ടി​പ്പി​ക്കും

കൊ​ച്ചി: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് ലൈ​സ​ന്‍​സ് എ​ടു​ക്കാ​തെ നാ​യ​ക​ളെ വ​ള​ര്‍​ത്തു​ന്ന വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. വീ​ടു​ക​ളി​ല്‍ വ​ള​ര്‍​ത്തു​നാ​യ​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​നും ലൈ​സ​ന്‍​സിം​ഗും നി​ര്‍​ബ​ന്ധ​മാ​ക്കും. മൃ​ഗ​ഡോ​ക്ട​റു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പേ​വി​ഷ​ബാ​ധ​യ്‌​ക്കെ​തി​രെ​യു​ള്ള ആ​ന്‍റി​റാ​ബി​സ് വാ​ക്‌​സി​ന്‍ നി​ര്‍​ബ​ന്ധ​മാ​യും എ​ടു​ത്തി​രി​ക്ക​ണം. ഇ​തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ കാ​ര്‍​ഡ് സൂ​ക്ഷി​ക്ക​ണം. അ​ല്ലാ​ത്ത​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.

തെ​രു​വു​നാ​യ പ്ര​ശ്‌​നം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​മ​ഗ്ര പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​നം. ആ​നി​മ​ല്‍ ബ​ര്‍​ത്ത് ക​ണ്‍​ട്രോ​ള്‍ (എ​ബി​സി) പ്രോ​ഗ്രാം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടു​ത​ല്‍ നാ​യ​പി​ടു​ത്ത​ക്കാ​രെ സ​ജ്ജ​മാ​ക്കും. വ​ന്ധീ​ക​ര​ണം ന​ട​ത്തു​ന്ന നാ​യ​ക​ള്‍​ക്കാ​യി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൂ​ടു​ത​ല്‍ ഷെ​ല്‍​ട്ട​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കും.
കു​ത്തി​വ​യ്പ്പെ​ടു​ത്ത നാ​യ​ക​ളി​ല്‍ കൃ​ത്യ​മാ​യ തി​രി​ച്ച​റി​യ​ലി​നാ​യി മൈ​ക്രോ​ചി​പ്പു​ക​ള്‍ ഘ​ടി​പ്പി​ക്കും.

മൈ​ക്രോ​ചി​പ്പ് ഘ​ടി​പ്പി​ച്ചാ​ല്‍ നാ​യ​ക​ളെ തെ​രു​വി​ല്‍ ഉ​പേ​ക്ഷി​ക്കു​ന്ന​വ​രെ എ​ളു​പ്പം ക​ണ്ടെ​ത്താ​നാ​കും. നാ​യ​യു​ടെ പേ​ര്, ഇ​നം, ഉ​ട​മ​സ്ഥ​ന്‍റെ പേ​ര്, വി​ലാ​സം എ​ന്നി​വ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഡേ​റ്റാ​ബേ​സു​മാ​യി ബ​ന്ധി​പ്പി​ക്കും. തെ​രു​വു​നാ​യ​ക​ള്‍​ക്കും വ​ള​ര്‍​ത്തു​നാ​യ​ക​ള്‍​ക്കും ജി​ല്ല​യി​ല്‍ സ​മ്പൂ​ര്‍​ണ വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞം സം​ഘ​ടി​പ്പി​ക്കും. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. വാ​ക്‌​സി​നേ​ഷ​നും ലൈ​സ​ന്‍​സിം​ഗും ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം പ്ര​തി​മാ​സ പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ള​ക്ട​ര്‍ ജി.​പ്രി​യ​ങ്ക, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ജി. ​ഉ​ല്ലാ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up