x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ടു​ക​യ​റി തി​രു​വ​ല്ല ബാസ്ക്കറ്റ്ബോൾ​ സ്റ്റേഡി​യം


Published: June 18, 2026 04:17 AM IST | Updated: June 18, 2026 04:17 AM IST

കാ​ടു​ക​യ​റിക്കിട​ക്കു​ന്ന തി​രു​വ​ല്ല ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ മൈ​താ​നം.

തി​രു​വ​ല്ല: ന​ഗ​ര​സ​ഭ​യു​ടെ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ കോ​ര്‍​ട്ടും പ​രി​സ​ര​വും കാ​ടു​ക​യ​റി. മ​ഴ​പെ​യ്താ​ല്‍ കോ​ര്‍​ട്ടി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. സ​മീ​പ​ത്തു​ള്ള റോ​ഡി​ല്‍ നി​ന്നും മ​റ്റും ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​വും മാ​ലി​ന്യ​ങ്ങ​ളും സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ലേ​ക്കാ​ണ് ഒ​ഴു​കി എ​ത്തു​ന്ന​ത്. അ​വ​ഗ​ണ​ന​യി​ലാ​യ പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തോ​ടു ചേ​ര്‍​ന്നാ​ണ് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ മൈ​താ​നം.

ര​ണ്ടു ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ കോ​ര്‍​ട്ടു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. നി​ര​വ​ധി സം​സ്ഥാ​ന, അ​ന്ത​ര്‍ ജി​ല്ലാ ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ള്‍​ക്ക് വേ​ദി​യാ​യ കോ​ര്‍​ട്ടു​ക​ളാ​ണി​ത്. സം​സ്ഥാ​ന സ്‌​കൂ​ള്‍ ഗെ​യിം​സി​നും വേ​ദി ഒ​രു​ങ്ങി​യി​രു​ന്നു.

അ​വ​ധി​ക്കാ​ല​ങ്ങ​ളി​ല്‍ സ്‌​കൂ​ള്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ കോ​ച്ചിം​ഗ് ക്ലാ​സു​ക​ള്‍​ക്കാ​യി എ​ത്തി​യി​രു​ന്ന​ത്. കാ​ടു വ​ള​ര്‍​ന്നു നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ പ്ര​ഭാ​ത, സാ​യാ​ഹ്ന വ്യാ​യാ​മ​ത്തി​ന് ഉ​ള്‍​പ്പെ​ടെ എ​ത്തു​ന്ന​വ​രും ബു​ദ്ധി​മു​ട്ടി​ലാ​ണ്. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യം ഉ​ള്ള​താ​യി കാ​യി​ക​താ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പ​രാ​തി​പ്പെ​ടു​ന്നു.

കാ​ട് മൂ​ടി കി​ട​ക്കു​ന്ന ന​ഗ​ര​സ​ഭാ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ പോ​കു​ന്ന ആ​ളു​ക​ള്‍​ക്കു നേ​രേ അ​ടു​ത്തി​ടെ മൂ​ര്‍​ഖ​ന്‍ പാ​മ്പി​ന്‍റെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി.

ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലാ​ണ് മൈ​താ​ന​മെ​ങ്കി​ലും അ​വ​ഗ​ണ​ന തു​ട​രു​ക​യാ​ണ്. ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ മൈ​താ​നം ന​ന്നാ​ക്കി​യെ​ടു​ക്കാ​ന്‍ മു​ന്‍​കൈ​യെ​ടു​ക്കു​ന്ന​തു​മി​ല്ല.

ഇ​പ്പോ​ഴും നി​ര​വ​ധി ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ മ​ധ്യ​തി​രു​വി​താം​കൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ക്കു​ന്നു​ണ്ട്. സ​മീ​പ സ്‌​കൂ​ള്‍ മൈ​താ​ന​ങ്ങ​ളെയാ​ണ് ഇ​വ​രൊ​ക്കെ ആ​ശ്ര​യി​ക്കു​ന്ന​ത്.

പു​ല്ലും കാ​ടും വെ​ട്ടി​ത്തെ​ളി​ക്കു​ക​യും മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കു​ക​യും ചെ​യ്തു ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണം എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up