x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ഐ​പി ക​നാ​ല്‍ ഭി​ത്തി ഇ​ടി​ഞ്ഞു


Published: June 18, 2026 04:10 AM IST | Updated: June 18, 2026 04:10 AM IST

ക​ല്ല​ട ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്റ്റി​ന്‍റെ ക​നാ​ൽ ഭി​ത്തി ഇ​ടി​ഞ്ഞ നി​ല​യി​ൽ.

അ​ടൂ​ർ: ക​ല്ല​ട ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ക​നാ​ല്‍ ഭി​ത്തി ഇ​ടി​ഞ്ഞു താ​ഴ്ന്നു. ഏ​ഴം​കു​ള​ത്ത് കെ​പി റോ​ഡി​നു സ​മീ​പം ഉ​ട​യാ​ന്‍​മു​റ്റം ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വ​ഴി​യോ​ടു ചേ​ര്‍​ന്നു​ള്ള ക​നാ​ലി​ന്‍റെ ഭാ​ഗ​മാ​ണ് ത​ക​ര്‍​ന്ന​ത്.

ക​നാ​ലി​നോ​ടു ചേ​ര്‍​ന്നു നി​ന്ന ഭാ​ഗ​ത്തെ വൈ​ദ്യു​തി പോ​സ്റ്റി​നും ഇ​ള​ക്കം സം​ഭ​വി​ച്ചു. ഇ​ത് ക​നാ​ലി​ലേ​ക്ക് തൂ​ങ്ങി​നി​ല്‍​ക്കു​ന്ന നി​ല​യി​ലാ​ണ്. ഇ​തി​നു സ​മീ​പ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള ജ​ല അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വെ​ള്ളം ക​നാ​ലി​ലേ​ക്ക് ഒ​ഴു​കു​ന്നു​ണ്ട്.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​ധാ​ന ഗ​താ​ഗ​ത മാ​ര്‍​ഗ​ങ്ങ​ളി​ലൊ​ന്നാ​യ റോ​ഡി​ലൂ​ടെ ദി​വ​സ​വും ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. കെ​പി റോ​ഡി​ലും വാ​ഹ​നത്തിര​ക്കാ​ണ്.

നി​ല​വി​ല്‍ ഇ​ടി​ഞ്ഞു വീ​ണ ഭാ​ഗ​ത്തോ​ട് ചേ​ര്‍​ന്നു​ള്ള ക​നാ​ല്‍ വ​ശ​ങ്ങ​ളും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. പ​ല​യി​ട​ത്തും വി​ള്ള​ലു​ക​ള്‍ പ്ര​ക​ട​മാ​യി​ട്ടു​ണ്ട്. മ​റ്റ് ഭാ​ഗ​ങ്ങ​ള്‍ ഇ​ടി​ഞ്ഞു​വീ​ണ് വ​ലി​യ അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന​തി​നു മു​ന്‍​പ് അ​ധി​കൃ​ത​ര്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up