x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അണ്ടൂർക്കോണം പ​ള്ളി​പ്പു​റം പാ​ട​ശേ​ഖ​ര​ത്തി​ൽ വി​ത​യു​ത്സ​വം


Published: June 26, 2026 06:21 AM IST | Updated: June 26, 2026 06:21 AM IST

അ​ണ്ടൂ​ർ​ക്കോ​ണം പ​ഞ്ചാ​യ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശു​കി​ട​ന്നി​രു​ന്ന പ​ള്ളി​പ്പു​റം പാ​ട​ശേ​ഖ​രം പു​ന​രു​ജ്ജീ​വി​പ്പി​ച്ച് 125 ഏ​ക്ക​റി​ൽ നെ​ൽ​കൃ​ഷി​യി​റ​ക്കു​ന്ന​തി​ന്‍റെ വി​ത​യു​ത്സ​വം മ​ന്ത്രി

ക​ഴ​ക്കൂ​ട്ടം: അ​ണ്ടൂ​ർ​ക്കോ​ണം പ​ഞ്ചാ​യ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശു​കി​ട​ന്നി​രു​ന്ന പ​ള്ളി​പ്പു​റം പാ​ട​ശേ​ഖ​രം പു​ന​രു​ജ്ജീ​വി​പ്പി​ച്ച് 125 ഏ​ക്ക​റി​ൽ നെ​ൽ​കൃ​ഷി​യി​റ​ക്കു​ന്ന​തി​ന്‍റെ വി​ത​യു​ത്സ​വം മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ണ്ടൂ​ർ​ക്കോ​ണം പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ, പാ​ട​ശേ​ഖ​ര സ​മി​തി എ​ന്നി​വ​രു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ലാ​ണ് പു​ന​ർ​ജനി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ജി.​ആ​ർ. അ​നി​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​പ്രി​യ​ദ​ർ​ശി​നി, മു​ൻ സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും ച​ല​ച്ചി​ത്ര ന​ട​നു​മാ​യ പ്രേം​കു​മാ​ർ, പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ളി പ​ത്രോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഭു​വ​നേ​ന്ദ്ര​ൻ നാ​യ​ർ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​ജി​ത മു​രു​ക്കും​പു​ഴ, കൃ​ഷി അ​ഡി​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ എ. ​സു​രേ​ന്ദ്ര​ൻ,

ജി​ല്ലാ കൃ​ഷി ഓ​ഫീ​സ​ർ ദീ​പ വി. ​ആ​ത്മ പ്രൊ​ജ​ക്ട​ഡ് ഡ​യ​റ​ക്ട​ർ പി. ​ഷ​ക്കീ​ല, ജ​ന​പ്ര​തി​നി​ധി​ക​ൾ, കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, ക​ർ​ഷ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ണ്ടൂ​ർ​ക്കോ​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. അ​ർ​ച്ച​ന സ്വാ​ഗ​ത​വും കൃ​ഷി ഓ​ഫീ​സ​ർ എ​സ്. റോ​ഷ്ന ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up