രാമനാഥപുരം രൂപത പുതിയ പാസ്റ്ററൽ കൗൺസിൽ ഭാരവാഹികളും അജണ്ട കമ്മിറ്റി അംഗങ്ങളും ബിഷപ് മാർ പോൾ ആലപ്പാട്ടിനൊപ്പം.
കോയമ്പത്തൂർ: രാമനാഥപുരം രൂപതയുടെ ഏഴാമത് പാസ്റ്ററൽ കൗൺസിൽ പൊതുസമ്മേളനം കോയമ്പത്തൂർ സെൽവരാജപുരം സാന്തോം പാസ്റ്റർ സെന്ററിൽ നടന്നു.
പൊതുസമ്മേളനത്തിൽ രാമനാഥപുരം രൂപത മെത്രാൻ മാർ പോൾ ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. രൂപത ചാൻസിലർ ഫാ. ജിയോ കുന്നത്തുപറമ്പിൽ സ്വാഗതം പറഞ്ഞു.
വികാരി ജനറാൾ ഫാ. ജോസഫ് ആലപ്പാടൻ, കോയമ്പത്തൂർ സിഎംഐ പ്രേഷിത പ്രോവിൻസ് പ്രൊവിൻഷ്യാൾ ഫാ. ഷാജു ചക്കാലക്കൽ, ജെയ് റാണി സിഎംസി പ്രോവിന്‍സ് പ്രൊവിൻഷ്യാൾ സുപ്പീരിയർ സിസ്റ്റർ ശാലിനി, പാസ്റ്റർ കൗൺസിൽ സെക്രട്ടറി എ.ആർ. ജോസ്, പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറി അഡ്വ. റീന ഷാജു, രൂപതയിലെ വൈദികർ, സന്യസ്തർ, കന്യാസ്ത്രീകൾ, പാസ്റ്റർ കൗൺസിൽ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. പൊതുസമ്മേളനത്തിൽ പുതിയ പാസ്റ്ററൽ കൗൺസിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കോയമ്പത്തൂർ രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രൽ ഇടവകാംഗമായ രാജു ചെറിയാൻ പുതിയ കൗൺസിൽ സെക്രട്ടറിയായും പോത്തനൂർ സെന്റ് ക്ലോത്തിൽഡാ ഇടവകാംഗമായ അനിത ജോസ്പോൾ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
പുതിയ അജണ്ട കമ്മിറ്റി ഭാരവാഹികളായി ഫാ. പ്രതാപ് സിഎംഐ, സിസ്റ്റർ സീന എച്ച്എസ്പി, ഫീസ്റ്റി മാമ്പിള്ളി, ശോഭ ജോളി, ആൻഡ്രിയ ആന്റണി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. രാജു ചെറിയാൻ നന്ദി പറഞ്ഞു.
Tags : Seventh Pastoral Council nattuvishesham local news.