x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ന​ലൂ​ര്‍ വ​ലി​യ​പാ​ല​ത്തി​ന് താ​ഴെ മാ​ലി​ന്യ​ക്കൂ​മ്പാ​രം


Published: June 19, 2026 06:25 AM IST | Updated: June 19, 2026 06:25 AM IST

പു​ന​ലൂ​ര്‍: ന​ഗ​ര​ത്തി​ല്‍ ക​ല്ല​ട​യാ​റി​നു കു​റു​കെ​യു​ള്ള വ​ലി​യ​പാ​ല​ത്തി​നു താ​ഴെ വ​ന്‍​തോ​തി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്നു. ന​ഗ​ര​ത്തി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന​ട​ക്ക​മു​ള്ള പ്ലാ​സ്റ്റി​ക്, ആ​ഹാ​രാ​വ​ശി​ഷ്ട​ങ്ങ​ള്‍ എ​ന്നി​വ​യു​ള്‍​പ്പ​ടെ​യാ​ണ് പാ​ല​ത്തി​നു താ​ഴെ ത​ള്ളു​ന്ന​ത്. മ​ഴ​പെ​യ്യു​മ്പോ​ള്‍ ഇ​ത് ക​ല്ല​ട​യാ​റ്റി​ലേ​ക്ക് ഒ​ഴു​കി​യി​റ​ങ്ങു​ം.

പു​ന​ലൂ​ര്‍ ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക്കാ​യി ക​ല്ല​ട​യാ​റ്റി​ല്‍​നി​ന്ന് വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന കി​ണ​റ്റി​ല്‍​നി​ന്ന് 300 മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ഈ ​മാ​ലി​ന്യ​ക്കൂ​മ്പാ​രം. നാ​ളു​ക​ളാ​യി ഇ​വി​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​തു​മൂ​ലം വ​ലി​യൊ​രു കൂ​ന​യാ​യി മാ​റി​യി​ട്ടു​ണ്ട്. ഇ​വ നീ​ക്കം​ചെ​യ്യാ​നോ ഇ​വി​ടെ തു​ട​ര്‍​ന്നും മാ​ലി​ന്യം​ത​ള്ളു​ന്ന​ത് ത​ട​യാ​നോ ന​ഗ​ര​സ​ഭ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല. പാ​ല​ത്തി​ന്‍റെ കി​ഴ​ക്കേ​യ​റ്റ​ത്തെ തൂ​ണു​ക​ള്‍​ക്ക​ടി​യി​ലേ​ക്കാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​ത്.

ഇ​വ അ​ഴു​കു​ന്ന​ത് ക​ടു​ത്ത ദു​ര്‍​ഗ​ന്ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്. പാ​ല​ത്തോ​ടു തൊ​ട്ടു​ചേ​ര്‍​ന്നു​ള്ള, പു​രാ​വ​സ്തു​വ​കു​പ്പി​ന്‍റെ തൂ​ക്കു​പാ​ല​ത്തി​ല്‍ ക​യ​റു​ന്ന​വ​ര്‍ ദു​ര്‍​ഗ​ന്ധം സ​ഹി​ച്ചാ​ണ് പാ​ലം കാ​ണു​ന്ന​ത്. തൂ​ക്കു​പാ​ല​ത്തി​ല്‍ ക​യ​റി​യാ​ല്‍ മാ​ത്ര​മേ ഈ ​മാ​ലി​ന്യ​ക്കൂ​ന കാ​ണാ​നാ​കൂ. ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ല്‍ നി​ന്ന് 150 മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് പാ​ല​ത്തി​ന​ടി​യി​ലാ​യി ഈ ​മാ​ലി​ന്യ​ക്കൂ​മ്പാ​രം.

മാ​ലി​ന്യ സം​സ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു​മാ​സം മു​ന്‍​പ് കേ​ന്ദ്ര പാ​ര്‍​പ്പി​ട ന​ഗ​ര​കാ​ര്യ മ​ന്ത്രാ​ല​യം സ്വ​ഛ്ഭാ​ര​ത് മി​ഷ​ന്‍ ന​ട​ത്തി​യ ദേ​ശീ​യ​ത​ല ശു​ചി​ത്വ സ്വ​ഛ് സ​ര്‍​വേ​യി​ല്‍ 74-ാംറാ​ങ്ക് നേ​ടി​യ ന​ഗ​ര​സ​ഭ​യി​ലാ​ണ് ഈ ​ദ​യ​നീ​യ​കാ​ഴ്ച. ഉ​യ​ര്‍​ന്ന റാ​ങ്കി​നൊ​പ്പം ഒ​ഡി​എ​ഫ് പ്ല​സ് സ​ര്‍​ട്ടി​ഫി​ക്കേ​ഷ​നും ന​ഗ​ര​സ​ഭ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ഹ​രി​ത​ക​ര്‍​മ​സേ​ന​യു​ടെ വാ​തി​ല്‍​പ്പ​ടി മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​ല്‍ കാ​ഴ്ച​വ​ച്ച കൃ​ത്യ​ത, ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍, വി​വി​ധ വ​കു​പ്പു​ക​ളു​ടെ സം​യോ​ജി​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ​യ്ക്ക് ഈ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ മാ​ലി​ന്യ​ങ്ങ​ള്‍ ക​ല്ല​ട​യാ​റ്റി​ല്‍ ത​ള്ളു​ന്ന​ത് വ​ലി​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കു​ക​യാ​ണ്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up