കുരുവിളാസിറ്റി: ബൈക്കപകത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നു യുവാക്കളിൽ ഒരാൾ മരിച്ചു. പൂപ്പാറ സ്വദേശി അബ്ദുൾ റഹിം (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പൂപ്പാറ സ്വദേശികളായ വിശ്വ (23), ആൽബിൻ (23) എന്നിവർക്കും പരിക്കേറ്റിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മുരിക്കുംതൊട്ടി പളളിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്.
മൂന്നുപേരെയും രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെത്തുടർന്ന് തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അബ്ദുൾ റഹിം മരിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം സംസ്കരിച്ചു. പിതാവ് പീർ മസ്താൻ, മാതാവ് ഫാത്തിമ, സഹോദരൻ അബ്ദുൾ കലാം. പരിക്കേറ്റ മറ്റ് രണ്ടു പേരും തേനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Tags : accident Nattuvishesham District News