x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ലോ​റി​ മ​റി​ഞ്ഞു


Published: June 20, 2026 12:26 AM IST | Updated: June 20, 2026 12:26 AM IST

ഇ​രി​ട്ടി: മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ ലോ​റി​ക്കു​ള്ളി​ൽ ഡ്രൈ​വ​ർ കു​ടു​ങ്ങി​ക്കി​ട​ന്ന​ത് ര​ണ്ട​ര മ​ണി​ക്കൂ​ർ. ഇ​രു​കാ​ലു​ക​ൾ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ടി​യൂ​ർ ക​ര​വൂ​ർ സ്വ​ദേ​ശി പി.​സി. വേ​ണു (52) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
പാ​ർ​സ​ലു​മാ​യി നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി വീ​രാ​ജ്‌​പേ​ട്ട​യി​ൽ നി​ന്നു ക​ണ്ണൂ​രി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു.

ചു​രം പാ​ത​യി​ൽ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് വ​ള​വി​ൽ കൊ​ക്ക​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. ലോ​റി വ​ലി​യ മ​ര​ങ്ങ​ളി​ൽ ത​ട്ടി നി​ന്ന​തി​നാ​ലാ​ണു വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ണ് അ​പ​ക​ട വി​വ​രം അ​റി​യു​ന്ന​ത്.
ഇ​രി​ട്ടി​യി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും എ​ത്തിയാണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്.

Tags : Lorry Nattuvishesham District News

Recent News

Corehub Up