മണ്ണാർക്കാട്: സംസ്ഥാന ബജറ്റിൽ മണ്ണാർക്കാട് നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്ക് തുക അനുവദിച്ചതായി പൊതുവിദ്യാഭ്യാസമന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ അറിയിച്ചു.
കുന്തിപ്പുഴക്കു കുറുകെ കുളപ്പാടം ചങ്ങലീരി പാലം നിർമാണത്തിന് മൂന്നുകോടി, അട്ടപ്പാടി അഗളി- ഷോളയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സാമ്പാർകോട് പാലം നിർമാണത്തിന് അഞ്ചു കോടി, ആലുങ്ങൽ കൊമ്പംകല്ല് റോഡ് നവീകരണത്തിനു മൂന്നുകോടി, വട്ടമ്പലം കോട്ടപ്പുറം റോഡ് നവീകരണത്തിനു നാലു കോടി, തെന്നാരി മുക്കാട് പ്രദേശത്ത് പൊട്ടിത്തോടിനു കുറുകെ പാലം നിർമാണം, വെള്ളിയാർ പുഴയ്ക്കുപുറകെ പാതിരാമണ്ണ ശിവക്ഷേത്രത്തിനു സമീപം തടയണ നിർമാണം, എടത്തനാട്ടുകരയിലെ തടിയംപറമ്പ് കൊമ്പങ്കല്ല് പാലം നിർമാണവും അനുബന്ധ റോഡും, തിരുവിഴാംകുന്ന് ഏവിയൻ സയൻസ് കോളജിൽ ഹോസ്റ്റൽ കെട്ടിടം നിർമാണം, കൂടാതെ മണ്ണാർക്കാട് മിനി സൈബർ പാർക്ക്, സർക്കാർ മേഖലയിൽ പോളിടെക്നിക്ക്, അട്ടപ്പാടിയിൽ ഫയർ സ്റ്റേഷൻ തുടങ്ങിയ പ്രധാന പദ്ധതികൾ ബജറ്റിൽ ഉൾപ്പെട്ടതായി അഡ്വ.എൻ. ഷംസുദ്ദീൻ അറിയിച്ചു.
Tags : Mannarkkad mandal Nattuvishesham District News