x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​വി​വി​ഇ​എ​സ് ഹോം ​ഫോ​ർ എ​വ​രി​വ​ണ്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം 29ന്


Published: June 20, 2026 01:50 AM IST | Updated: June 20, 2026 01:50 AM IST

​തൃ​ശൂ​ർ: ജി​ല്ല​യി​ലെ 13 നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും വീ​ടി​ല്ലാ​ത്ത ഓ​രോ കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി. സ്വ​ന്ത​മാ​യി കു​റ​ഞ്ഞ​ത് മൂ​ന്നു സെ​ന്‍റ് സ്ഥ​ല​മെ​ങ്കി​ലും ഉ​ള്ള​വ​രെ​യാ​ണു പ​ദ്ധ​തി​യി​ലേ​ക്കു പ​രി​ഗ​ണി​ക്കു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 13 വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സ​മി​തി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പും ‘ഹോം ഫോ​ർ എ​വ​രി​വ​ണ്‍’ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും 29നു ​രാ​വി​ലെ 9.30നു ​ഡി​ബി​സി​എ​ൽ​സി ഹാ​ളി​ൽ ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ചേ​രു​ന്ന പൊ​തു​യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ൾ ഹ​മീ​ദ് അ​ധ്യ​ക്ഷ​നാ​കും. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​പ്പു ഹാ​ജി മു​ഖ്യ​വ​ര​ണാ​ധി​കാ​രി​യാ​കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ൾ ഹ​മീ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. വി​നോ​ദ്കു​മാ​ർ, ട്ര​ഷ​റ​ർ ജോ​യ് മൂ​ത്തേ​ട​ൻ, സെ​ക്ര​ട്ട​റി വി.​ടി. ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : KVVES Home Nattuvishesham District News

Recent News

Corehub Up