x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീപിക ശബ്ദമില്ലാത്തവരുടെ ശബ്ദം: മാര്‍ പോളി കണ്ണൂക്കാടന്‍


Published: June 20, 2026 01:55 AM IST | Updated: June 20, 2026 01:55 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: സ​മൂ​ഹ​ത്തി​ല്‍ പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും ക​ര്‍​ഷ​ക​രു​ടെ​യും സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ​യും പ്ര​ശ്‌​ന​ങ്ങ​ള്‍ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രി​ക​വ​ഴി ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ ശ​ബ്ദ​മാ​യി മാ​റി​യ പ​ത്ര​മു​ത്ത​ശി​യാ​ണ് ദീ​പി​ക​യെ​ന്ന് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ പ​റ​ഞ്ഞു. ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​യു​ടെ രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ല്‍ നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​ജി​റ്റ​ല്‍ കാ​ല​ഘ​ട്ട​ത്തി​ലും ആ​ധി​കാ​രി​ക​വും വി​ശ്വാ​സ്യ​ത​യു​ള്ള​തു​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കാ​ന്‍ ദി​ന​പ​ത്ര വാ​യ​ന​യ്ക്ക് ഇ​ന്നും വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി പി.​ബി. ഡേ​വി​ഡി​ന് ദീ​പി​ക ദി​ന​പ​ത്ര​ത്തി​ന്‍റെ കോ​പ്പി കൈ​മാ​റി​ക്കൊ​ണ്ടാ​ണ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദീ​പി​ക എ​ഡി​റ്റോ​റി​യ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ഫാ. ​റി​ന്‍റോ പ​യ്യ​പ്പി​ള്ളി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്‌​കൂ​ള്‍ ലീ​ഡ​ര്‍ എം.​ജെ. ദേ​വ​സൂ​ര്യ വാ​യ​ന​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. എം​പി​ടി​എ അം​ഗം അ​നു ജോ​ണ്‍, ഡി​എ​ഫ്‌​സി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് വാ​സു​പു​ര​ത്തു​കാ​ര​ന്‍, ക​ത്തീ​ഡ്ര​ല്‍ ട്ര​സ്റ്റി തോ​മ​സ് തൊ​ക​ല​ത്ത് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു.

ഹെ​ഡ്മി​സ്ട്ര​സ് റീ​ജ ജോ​സ് സ്വാ​ഗ​ത​വും സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ്് കെ.​പി. ലി​റ്റി ന​ന്ദി​യും പ​റ​ഞ്ഞു. ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍, പ​ള്ളി​പ്പാ​ട്ട് ചെ​മ്പ​ന്‍ ഡേ​വി​സ് എ​ന്നി​വ​രാ​ണ് സ്‌​കൂ​ളി​ലേ​ക്ക് പ​ത്രം സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

Tags : Poly Kannukkadan Nattuvishesham District News

Recent News

Corehub Up