ഇരിങ്ങാലക്കുട: നഗരസഭാ ബസ് സ്റ്റാന്‍ഡ് ആധുനിക രീതിയില്‍ നിര്‍മിക്കാന്‍ 10 കോടി, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ 50 കോടി, ആളൂരില്‍ സര്‍ക്കാര്‍ കോളജ്, സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ബജറ്റില്‍ തുക അനുവ ദിച്ചതായി തോമസ് ഉണ്ണിയാടന് എംഎല്‍എ അറിയിച്ചു.
ആനന്ദപുരത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ്, ആളൂര്‍, കൊമ്പൊടിഞ്ഞാമാക്കല്‍ ജംഗ്ഷന് നവീകരണം, നടവരമ്പ് ചിറവളവ് നേരെയാക്കല്‍, നഗരസഭയിലെ വിവിധ റോഡുകള്‍ പുനര്‍നിര്‍മിക്കല്‍, ആളൂര്‍ പോലീസ് സ്റ്റേഷനു പുതിയ കെട്ടിടം, നന്തി കനാല്‍ പാലം സ്ലൂയിസ് കം ബ്രിഡ്ജ് നിര്‍മാണം, കാട്ടൂര്‍ സിഎച്ച്സിക്ക് പുതിയ കെട്ടിടം, ആനന്ദപുരം നമ്പ്യാങ്കാവ് റോഡ് വീതികൂട്ടി നിര്‍മിക്കല്‍, ആളൂര്‍ കദളിച്ചിറ ഡെസ്റ്റിനേഷന്‍ ടൂറിസം, ഇരിങ്ങാലക്കുട വെറ്ററിനറി ആശുപത്രിക്ക് പുതിയ കെട്ടിടം, ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയില്‍ അഡ്മിനിസ്ട്രേഷന് ബ്ലോക്ക് നിര്‍മാണം, ഇരിങ്ങാലക്കുട പൊതുമരാമത്ത് ഓഫീസുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍, ഇരിങ്ങാല ക്കുട ജനറല്‍ ആശുപത്രിയില്‍ റാമ്പ്, ടൈല്‍ വിരിക്കല്‍, ഊരകം - കോമ്പാറ റോഡ് ബിഎംബിസി നിലവാരത്തില്‍ പുനര്‍നിര്‍മിക്കല്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ ഡില് ചുറ്റുമതില്‍ നിര്‍മാണം, നടവരമ്പ് വിഎച്ച്എസ്ഇക്ക് പുതിയ കെട്ടിടം, ജനറല്‍ ആശുപത്രിയില്‍ എംആര്‍ഐ സ്കാന്‍ ആന്‍ഡ് സിടി സ്കാന്‍, പടിയൂര്‍ പഞ്ചായ ത്തിലെ കൂത്തുമാക്കല്‍ ഷട്ടര്‍ നിര്‍മാണം, കരുവന്നൂര്‍ പുഴ ഇല്ലിക്കല്‍ പ്രദേശത്ത് സൈഡ് കെട്ടല്‍, ഇരിങ്ങാലക്കുട മാര്‍ക്കറ്റ് നവീകരണവും ആധുനികവത്കരണവും, നന്തി - കരുവന്നൂര്‍ പുഴ കെഎല്‍ഡിസി ടൂറിസം, പെരുവല്ലിപ്പാടം വീതികൂട്ടി പുനര്‍ നിര്‍മാണം, ഔണ്ടര്ച്ചാല് പാലം നിര്‍മാണം, ഗവ. ഗേള്‍സ് സ്കൂളില്‍ പുതിയ കെട്ടിടം തുടങ്ങി നിരവധി പ്രവൃത്തികള്‍ക്കാണു പുതിയ ബജറ്റില്‍ തുക വകയിരുത്തിയിരി ക്കുന്നത്.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച മുഴുവന്‍ പ്രവൃത്തികളും ഇത്തവണത്തെ ബജറ്റിലും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
Tags : Iringalakudda Nattuvishesham District News