ആലക്കോട്: കൃഷിയിടത്തിലെ തെങ്ങിൻതൈകൾ സാമൂഹ്യവിരുദ്ധർ വെട്ടി നശിപ്പിച്ചു. മണക്കടവ് മുക്കടയിലെ കാവുങ്കൽ കെ.ആർ. സുരേഷ്കുമാറിന്റെ മുക്കട-ആനക്കുഴി റോഡിന് സമീപത്തെ കൃഷിയിടത്തിലെ രണ്ടു വർഷം പ്രായമായ ഒന്പത് തൈകളാണ് നശിപ്പിച്ചത്. രണ്ടാഴ്ച മുന്പും ഇവിടെയുള്ള അഞ്ചു തെങ്ങിൻ തൈകൾ മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ചിരുന്നു സുരേഷ് കുമാർ പോലീസിൽ പരാതി നൽകി.
Tags : Coconut Nattuvishesham District News