മുതലക്കോടം: ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ആരവത്തില്‍ മുതലക്കോടം സെന്റ് ജോര്‍ജ് എച്ച്എസ്എസ് വിദ്യാര്‍ഥികള്‍. പോര്‍ച്ചുഗല്‍, അര്‍ജന്റീന ടീമുകളായി തിരിഞ്ഞു നടത്തിയ സൗഹൃദമത്സരം സന്തോഷ് ട്രോഫി താരം പി.എ. സലിംകുട്ടി ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ അര്‍ജന്റീന ടീം വിജയികളായി.
സ്കൂള്‍ അസി. മാനേജര്‍ ഫാ. ജോസഫ് ചാരനാല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീജ രാജേഷ്, പ്രധാനാധ്യാപിക ലിന്‍സിമോള്‍ സ്കറിയ, പിടിഎ പ്രസിഡന്റ് സിബില്‍ ജോസ്, കായികാധ്യാപകന് ജിമ്മി ജോസ്, സീനിയര്‍ അസിസ്റ്റന്റ് ജോമോന് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Tags : football Nattuvishesham District News