x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈം​ഗി​കാ​തി​ക്ര​മം: പ്ര​തി​ക്ക് 15 വ​ര്‍​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും


Published: March 10, 2026 10:39 PM IST | Updated: March 10, 2026 10:39 PM IST

ഈ​രാ​റ്റു​പേ​ട്ട: വീ​ടി​നു​ള്ളി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യോട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ അ​മ​യ​ന്നൂ​ര്‍ തു​ണ്ടി​ല്‍​പ്പ​ടി പു​ളി​യാ​യി​ക്കു​ന്നേ​ല്‍ കൊ​ച്ചു​മോ​നെ (32) 15 വ​ര്‍​ഷം ക​ഠി​ന​ത​ട​വി​നും 55,000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ച് ഈ​രാ​റ്റു​പേ​ട്ട ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി റോ​ഷ​ന്‍ തോ​മ​സ് വി​ധി പ്ര​സ്താ​വി​ച്ചു.

ര​ണ്ടു വ​ര്‍​ഷം മു​മ്പാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പാ​ലാ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന അ​നൂ​പ് ജോ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യു​ട്ട​ര്‍ അ​ഡ്വ. ജോ​സ് മാ​ത്യു ത​യ്യി​ല്‍ ഹാ​ജ​രാ​യി.

പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ
പ്ര​തി​ക്ക് നാ​ലു വ​ർ​ഷം ക​ഠി​നത​ട​വും പി​ഴ​യും

ഈ​രാ​റ്റു​പേ​ട്ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ല്‍ പ്ര​തി​യെ നാ​ലു വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും 20,000 രൂ​പി​ഴ അ​ട​യ്ക്കാ​നും വി​ധി​ച്ച് ഈ​രാ​റ്റു​പേ​ട്ട ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി റോ​ഷ​ന്‍ തോ​മ​സ് വി​ധി പ്ര​സ്താ​വി​ച്ചു. പാ​ദു​വ എ​രു​വ​ത്താ​ന​ത്ത് ര​തീ​ഷി(23)​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

പാ​ലാ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്ഐ ആ​യി​രു​ന്ന ബേ​ബി ജോ​ണാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. ജോ​സ് മാ​ത്യു ത​യ്യി​ല്‍ ഹാ​ജ​രാ​യി.

Tags : Sexual assault nattuvishesham local news

Recent News

Corehub Up