അടിമാലി: ഇരുമ്പുപാലത്ത് ടച്ച് വെട്ടി ഫ്യൂസ് കുത്തുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ആദിവാസി മുതുവാൻ സമുദായ സഭ.
കഴിഞ്ഞ ദിവസമാണ് പടിക്കപ്പ് സ്വദേശി രമേശ് മരിച്ചത്. യുവാവിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് സമുദായ സഭ ആവശ്യപ്പെട്ടു.
വൈദ്യുതിലൈനിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതും പുനഃസ്ഥാപിക്കുന്നതും കെഎസ്ഇബി ഉദ്യോഗസ്ഥരാണ്.
സംഭവ സമയത്ത് കെഎസ്ഇബി ഉദ്യോഗസ്ഥർ നോക്കി നിൽക്കുകയായിരുന്നെന്നും സമുദായ സഭ ആരോപിച്ചു.പോസ്റ്റ്മോർട്ടം നടപടിക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Tags : Nattuvishesham Local News Shocking incident Adivasi Sabha