x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്: വ​യ​നാ​ട് ജി​ല്ലാ​ത​ല മ​ത്സ​രം 29ന് ​കോ​ഴി​ക്കോ​ട്ട്


Published: June 26, 2026 05:36 AM IST | Updated: June 26, 2026 05:36 AM IST

ക​ല്‍​പ്പ​റ്റ: ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ് വ​യ​നാ​ട് ജി​ല്ലാ​ത​ല മ​ത്സ​രം 29ന് ​രാ​വി​ലെ 11 മു​ത​ല്‍ കോ​ഴി​ക്കോ​ട് തൊ​ണ്ട​യാ​ട് ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ല്‍ ന​ട​ത്തു​മെ​ന്ന് സം​സ്ഥാ​ന റൈ​ഫി​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. സം​സ്ഥാ​ന റൈ​ഫി​ള്‍ അ​സോ​സി​യേ​ഷ​നി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്ത ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍ വ​യ​നാ​ട്ടി​ല്‍ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ത്സ​രം കോ​ഴി​ക്കോ​ട്ട് ന​ട​ത്തു​ന്ന​ത്.

എ​യ​ര്‍ റൈ​ഫി​ള്‍, എ​യ​ര്‍ പി​സ്റ്റ​ല്‍ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ തോ​ക്കും പെ​ല്ല​റ്റു​ക​ളും ക​രു​ത​ണം. മ​ത്സ​രി​ക്കു​ന്ന വി​വ​രം സം​സ്ഥാ​ന റൈ​ഫി​ള്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി പ്ര​ഫ. വി.​സി. ജ​യിം​സി​നെ(9447357503) അ​റി​യി​ക്ക​ണം.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up