നേമം : കരമന-കളിയിക്കാവിള പാതയില്‍ നീറമൺകരയ്ക്കും പ്രാവച്ചമ്പലത്തിനുമിടയിൽ വെള്ളായണി, പ്രാവച്ചമ്പലം ജംഗ്ഷനുകളിൽ സിഗ്നല്‍ തെ ളിയാതെയായിട്ട് ഒരാഴ്ച പിന്നീടുന്നു. ദിവസവും നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ സിഗ്നൽ പ്രവ ർത്തിക്കാത്തത് അപകട ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
പ്രാവച്ചമ്പലവും വെള്ളായണിയും വളരെ തിരക്കുപിടിച്ച ജംഗ്ഷനുകളാണ്. തിരക്കുള്ള രാവിലെയും വൈകുന്നേരവും കാല്‍നടയാത്രക്കാര്‍ വലയുകയാണ്. ചീറിപായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ റോഡു മുറിച്ചു കടക്കുന്നതിനോ വാഹനങ്ങൾക്ക് ഇടറോഡുകളിലേക്കു പ്രവേശിക്കുന്നതിനോ കഴിയുന്നില്ല.
വെള്ളായണിയില്‍ നിന്നും വാഹനങ്ങള്‍ ശാന്തിവിള, വെള്ളായണി ക്ഷേത്രം, കാക്കമൂല, കല്ലിയൂര്‍ ഭാഗങ്ങളിലേയ്ക്കു തിരിയുന്ന സ്ഥലത്താണ് സിഗ്നല്‍ പ്രവർ ത്തിക്കാത്തത്. നാലു വശങ്ങളിൽനിന്നും വാഹനങ്ങള്‍ എത്തിച്ചേരുന്ന ജംഗ്ഷനാണ് പ്രാവച്ചമ്പലം. മുമ്പ് നിരവധി തവണ അപകടമരണങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്.
നരുവാമൂട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് പ്രധാന പാതയിലേയ്ക്കു പ്രവേശിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. സിഗ്നല്‍ തെളിയാത്തതുമൂലം രാത്രി കാലങ്ങളിലാണ് അപകടങ്ങള്‍ കൂടുതലും നടക്കുന്നത്.
സിഗ്നല്‍ തെളിയാതെയായിട്ടും ട്രാഫിക്ക് പോലീസിനെ പലയിടത്തും നിയോഗിക്കാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ചയും അശ്രദ്ധയും അമിതവേഗതയുമൊക്കെ അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. മനുഷ്യാവകാശ കമ്മീഷൻ വരെ ഇടപ്പെട്ടിട്ടും ബന്ധപ്പെട അധികാരികൾ സുരക്ഷ നടപടികൾ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.