x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റു​മു​റി​ക്ക​ട സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ല്‍ കൊ​ടി​യേ​റ്റ്

വെബ് ഡെസ്ക്
Published: August 24, 2026 01:38 AM IST | Updated: August 24, 2026 01:38 AM IST

എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ളി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ന​ട​ന്ന കൊ​ടി​യേ​റ്റ്.

കു​ണ്ട​റ: ആ​റു​മു​റി​ക്ക​ട സെ​ന്‍റ്് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ലെ എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ളി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് യാ​ക്കോ​ബ് മോ​ര്‍ അ​ന്തോ​ണി​യോ​സ് മെത്രോപ്പോ​ലീ​ത്ത കൊ​ടി​യേ​റ്റ് ന​ട​ത്തി. ഇന്നലെ രാ​വി​ലെ യാ​ക്കോ​ബ് മോ​ര്‍ അ​ന്തോ​ണി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യകാ​ര്‍​മി​ക​ത്വ​ത്തി​ല്‍​ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ശേ​ഷം ആ​ദ​ര​വും അ​വാ​ര്‍​ഡ്ദാ​ന​വും ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​ബേ​സി​ല്‍ ജേ​ക്ക​ബ്, ഫാ.ഗീ​വ​ര്‍​ഗീ​സ് ത​ര​ക​ന്‍, ഇ​ട​വ​ക ട്ര​സ്റ്റി സ​ന്തോ​ഷ് പി. ​ജോ​ര്‍​ജ്, സെ​ക്ര​ട്ട​റി മോ​ഹ​ന്‍ മ​ത്താ​യി, ട്രഷറർ റി​നു മാ​ത്തു​ണ്ണി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കൊ​ടി​യേ​റ്റ് ന​ട​ന്ന​ത്.

31ന് ​സ​ന്ധ്യാ ന​മ​സ്‌​കാ​ര​ത്തോ​ടു​കൂ​ടി ആ​രം​ഭി​ക്കു​ന്ന പെ​രു​ന്നാ​ള്‍ എ​ട്ടി​ന് വി​ശു​ദ്ധ അ​ഞ്ചി​ന്‍ മേ​ല്‍ കു​ര്‍​ബാ​ന​യോ​ടം സ​മാ​പി​ക്കും. ഒ​ന്നു മു​ത​ല്‍ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം സ​ന്ധ്യാ ന​മ​സ്‌​കാ​ര​വും പ്ര​സം​ഗ​വും രാ​വി​ലെ കു​ര്‍​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

മൂ​ന്ന്, നാ​ല്, അ​ഞ്ചു തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 10.30ന് ധ്യാ​ന​വും ഏ​ഴി​നു വൈ​കുന്നേരം 6.30ന് ദൈ​വ​മാ​താ​വി​ന്‍റെ സൂ​നോ​റോ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ റാ​സ​യും ആ​റി​നും എ​ട്ടി​നും വിശുദ്ധ ​അ​ഞ്ച​ില്‍ കു​ര്‍​ബാ​ന​യും എ​ട്ടി​ന് സ​ന്ധ്യ​യ്ക്ക് 6.45ന് ​ഭ​ജ​ന്‍, ക്രി​സ്ത്യ​ന്‍ ഗ്രൂ​പ്പ് ഡാ​ന്‍​സ്, മ്യൂ​സി​ക്ക​ല്‍ ഡ്രാ​മ നി​ഴ​ല്‍ നാ​ട​കം എ​ന്നി​വ​യും ന​ട​ക്കും.

Tags : Flag hoisted NattuVishasham DistrictNews

Recent News

Corehub Up