x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി സ​മ​ര​ത്തി​ന് ഈ​രാ​റ്റുപേ​ട്ട​യി​ൽ ഐ​ക്യദാ​ർ​ഢ്യം


Published: July 20, 2026 10:44 PM IST | Updated: July 20, 2026 10:44 PM IST

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി സ​മ​ര​ത്തി​ന് ഐ​ക്യദാ​ർ​ഢ്യം

ഈ​രാ​റ്റുപേ​ട്ട: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​യ്ക്കണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി ന​ട​ത്തി​വ​രു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​നി​ശ്ചി​തകാ​ല നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന​ സാ​മൂ​ഹ്യപ്ര​വ​ർ​ത്ത​ക​ൻ സോ​നം വാ​ഞ്ചൂ​ക്കി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് അ​രു​വി​ത്തു​റ പോ​സ്റ്റ്ഓ​ഫീ​സി​ന് മു​മ്പി​ൽ ധ​ർ​ണ​ന​ട​ത്തി.

സി​വി​ൽ സൊ​സൈ​റ്റി മൂ​വ്മെ​ന്‍റിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ധ​ർ​ണ ക​ർ​ഷക​സ്വ​രാ​ജ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ഉ​ണ്ണി​ക്കു​ഞ്ഞ് വെ​ള്ളൂ​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ർ​ജു​കു​ട്ടി ക​ട​പ്ലാ​ക്ക​ൽ, ബേ​ബി പേ​ണ്ടാനം, ​വി.എം. ​അ​ബ്ദുള്ള​ഖാ​ൻ, ബാ​ലാ​ജി എ​ളൂ​ക്കു​ന്നേ​ൽ, ജി​മ്മി ത​കി​ടി​യേ​ൽ, ഒ.​ഡി. കു​ര്യാ​ക്കോ​സ്, റോ​ജ​ർ ഇ​ട​യോ​ടി​യി​ൽ, ഈ​പ്പ​ച്ച​ൻ അ​ത്തി​യാ​ലി​ൽ, ജോ​ഷി താ​ന്നി​ക്ക​ൽ, ജോ​ണി ത​കി​ടി​യേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up