ഗുപ്തൻ സേവന സമാജം മണ്ണാർക്കാട് മേഖല സമ്മേളനം ബ്ലോക്ക് പഞ്ചായത്തംഗം ഗിരീഷ് ഗുപ്തൻ ഉദ്ഘാടനം ചെയ്യുന്നു.
മണ്ണാർക്കാട്: ലഹരിക്കെതിരായി സംസ്ഥാന സർക്കാർ നടത്തുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗുപ്തൻ സേവന സമാജം മണ്ണാർക്കാട് മേഖല സമ്മേളനം.
ഇതിന്റെ ഭാഗമായി അംഗങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സമ്മേളനം ബ്ലോക്ക് പഞ്ചായത്തംഗം ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. എഎസ്ഐ അമ്പിളി ലഹരിക്കെതിരായ ബോധവത്കരണ ക്ലാസെടുത്തു. മേഖല പ്രസിഡന്റ് രാമചന്ദ്രഗുപ്തൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കുട്ടികൃഷ്ണ ഗുപ്തൻ മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി നാരായണൻകുട്ടി ഗുപ്തൻ റിപ്പോർട്ടും ട്രഷറർ കൃഷ്ണകുമാർ കണക്കുമവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി എൻ.വി. രാജീവൻ, സംസ്ഥാന രക്ഷാധികാരികളായ ഗോപിനാഥഗുപ്തൻ, വിജയലക്ഷ്മി, മേഖല വൈസ് പ്രസിഡന്റ് കൃഷണദാസ് കൃപ, ജയപ്രകാശ്, കെ.ടി. രവി തുടങ്ങിയവർ പ്രസംഗിച്ചു. സമുദായ അംഗങ്ങളായ മണ്ണാർക്കാട് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ജ്യോതിലക്ഷ്മി, തച്ചമ്പാറ പഞ്ചായത്തംഗം മഞ്ജുഷ എന്നിവരെയും ഉന്നതവിജയം നേടിയ വിദ്യാർഥികളേയും അനുമോദിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Operation Tufan