x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മ​ക​നും പെ​ണ്‍​സു​ഹൃ​ത്തും അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: August 22, 2026 12:25 AM IST | Updated: August 22, 2026 12:25 AM IST

ടി​ജോ തോ​മ​സ് റിൻസിമോൾ

കോ​ഴ​ഞ്ചേ​രി: മാ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മ​ക​നും പെ​ണ്‍​സു​ഹൃ​ത്തും അ​റ​സ്റ്റി​ല്‍. കോ​യി​പ്രം ക​ട​പ്ര കാ​ഞ്ഞി​രം നി​ല്‍​ക്കു​ന്ന​തി​ല്‍ വീ​ട്ടി​ല്‍ പൊ​ന്ന​മ്മ തോ​മ​സി (75) നെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ഇ​വ​രു​ടെ മ​ക​ന്‍ ടി​ജോ തോ​മ​സ്(37), ഇ​യാ​ള്‍​ക്കൊ​പ്പം താ​മ​സി​ച്ചു വ​ന്നി​രു​ന്ന പെ​ണ്‍​സു​ഹൃ​ത്ത് കൊ​ല്ലം കാ​വ​നാ​ട് കി​ണ​റു​വി​ള വ​ട​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ റി​ന്‍​സി​മോ​ള്‍(37) എ​ന്നി​വ​രെ കോ​യി​പ്രം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച പോ​ലീ​സി​ന് ല​ഭി​ച്ച ഒ​രു അ​ജ്ഞാ​ത ഫോ​ണ്‍ സ​ന്ദേ​ശ​ത്തി​ല്‍ നി​ന്നാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​യു​ന്ന​ത്. കു​മ്പ​നാ​ട് ഫെ​ലോ​ഷി​പ്പ് ആ​ശു​പ​ത്രി​യി​ല്‍ പൊ​ന്ന​മ്മ തോ​മ​സ് എ​ന്ന വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു ഫോ​ണ്‍ സ​ന്ദേ​ശം.

ഇ​തി​നു പി​ന്നാ​ലെ കോ​യി​പ്രം എ​സ്ഐ പ​ങ്ക​ജ് കൃ​ഷ്ണ, കീ​ഴ്വാ​യ്പൂ​ര് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി. ​സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി മൃ​ത​ദേ​ഹം പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ള്‍ ചി​ല അ​സ്വാ​ഭാ​വി​ക​ത​ക​ള്‍ തോ​ന്നി​യ​തി​നേ തു​ട​ർ​ന്ന് വി​വ​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദി​നെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി തി​രു​വ​ല്ല ഡി​വൈ​എ​സ്പി പി.​ആ​ർ. സ​ന്തോ​ഷി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചു. സി ​ഐ സു​രേ​ഷ് കു​മാ​ര് എ​സ്ഐ പ​ങ്ക​ജ് വി. ​കൃ​ഷ്ണ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍​ക്വ​സ്റ്റ്, പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി.
കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഫോ​റ​ന്‍​സി​ക് പോ​ലീ​സ് സ​ര്‍​ജ​ന്‍ ഡോ. ​അ​ശ്വ​തി ന​ട​ത്തി​യ പോ​സ്റ്റ്‌​മോ​ര്‍​ട്ടം പ​രി​ശോ​ധ​ന​യി​ല്‍ ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ വ​യോ​ധി​ക​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​നെ തു​ട​ര്‍​ന്ന് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത പോ​ലീ​സ് പൊ​ന്ന​മ്മ​യ്ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന മ​ക​ന്‍ ടി​ജോ തോ​മ​സി​നെ​യും റി​ന്‍​സി​മോ​ളെ​യും ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി ക​ഴി​യു​ന്ന ടി​ജോ തോ​മ​സി​നൊ​പ്പം ആ​റു​മാ​സ​ത്തി​ല്‍ അ​ധി​ക​മാ​യി റി​ന്‍​സി​യും താ​മ​സി​ക്കു​ക​യാ​ണ്.

ഇ​വ​ര്‍ ത​മ്മി​ല്‍ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി ന​ട​ന്ന വ​ഴ​ക്കി​നി​ടെ ത​ട​സം പി​ടി​ക്കാ​ന്‍ എ​ത്തി​യ ടി​ജോ​യു​ടെ അ​മ്മ പൊ​ന്ന​മ്മ തോ​മ​സി​നെ ടി​ജോ നെ​ഞ്ചി​ല്‍ തൊ​ഴി​ക്കു​ക​യും ശ്വാ​സം​മു​ട്ടി​ക്കു​ക​യും ശ​രീ​ര​മാ​സ​ക​ലം ഇ​ടി​ക്കു​ക​യും ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു. എ​സ്‌​സി​പി​ഒ​മാ​രാ​യ ഷെ​ബാ​ന അ​ഹ​മ്മ​ദ്, സു​രേ​ഷ്, വി​പി​ന്‍​രാ​ജ്, അ​ഭി​ലാ​ഷ്, സി​പി​ഒ​മാ​രാ​യ മ​നൂ​പ്, അ​ന​ന്തു, ര​ഞ്ജി​ത്, സു​ജി​ത്ത എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham District News Son and girlfriend arrested

Recent News

Corehub Up