നാദാപുരം: പകര്‍ച്ചവ്യാധികള്‍ പടരുന്നതിനിടെ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ മാംസം പിടികൂടി. കല്ലാച്ചിയില്‍ പാചകത്തിനായി സൂക്ഷിച്ചുവച്ച പഴകിയതും ദുര്‍ഗന്ധം വമിക്കുന്നതുമായ 28 കിലോ കോഴിയിറച്ചിയാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചത്.
കല്ലാച്ചിയിലെ രണ്ടു സ്ഥാപനങ്ങളില്‍ നിന്നാണ് മാംസം പിടിച്ചെടുത്തത്. എന്നാല്‍ രണ്ടു സ്ഥാപനങ്ങളുടെയും പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയില്ല. കടയുടെ പേരും മറ്റും വിവരങ്ങളും തല്ക്കാലം വെളിപ്പെടുത്തേണ്ടതില്ലെന്നാണ് പരിശോധനക്ക് നേതൃത്വം നല്കിയ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. അനുശ്രീ ബി. നായര്‍ പറഞ്ഞത്.
പഴകിയ മാംസം വില്പന നടത്തിയ കടയുടെ വിവരങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കുന്നത് ഉദ്യോഗസ്ഥരും കച്ചവടക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Tags : Local News Nattuvishesham Kozhikode