x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം


Published: June 25, 2026 06:06 AM IST | Updated: June 25, 2026 06:06 AM IST

കൊ​ല്ലം മോ​ഡ​ൽ ബോ​യ്സ് സ്കൂ​ളി​ൽ ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഡോ. ​വി പി.​ജ​ഗ​തി രാ​ജ് ഉ​ദ്ഘാ​ട​നം

കൊ​ല്ലം: ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഫ് സോ​ഷ്യോ​ള​ജി​യും സി​ഐ​ക്യു​എ​യും സം​യു​ക്ത​മാ​യി ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ല്ലം ഗ​വ​ൺ​മെ​ന്‍റ് മോ​ഡ​ൽ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​ബോ​ധം വ​ള​ർ​ത്തു​ക എ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന ല​ക്ഷ്യം. ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഡോ. ​വി. പി. ​ജ​ഗ​തി രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​മു​ക്തി മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ അ​ര​വി​ന്ദ് ഘോ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, പോ​സ്റ്റ​ർ നി​ർ​മാ​ണ മ​ത്സ​രം, ക്വി​സ് മ​ത്സ​രം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സു​ക​ളും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ര​ജി​സ്ട്രാ​ർ പ്ര​ഫ. ഡോ. ​അ​ഭി​ലാ​ഷ് ബാ​ബു, ജി​എം​ബി​എ​ച്ച്എ​സ്എ​സ്. പ്രി​ൻ​സി​പ്പ​ൽ ഹെ​ർ​മോ​യി​ൻ പി. ​മാ​ക്സ്‌വെൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സി ​ഐ ക്യു ​എ ഡ​യ​റ​ക്ട​ർ പ്ര​ഫ. ഡോ. ​സു​ധീ​ഷ്ണ ബാ​ബു എ​സ്. സ്വാ​ഗ​ത​വും സോ​ഷ്യോ​ള​ജി വ​കു​പ്പ് മേ​ധാ​വി ഡോ. ​മാ​യ ര​വീ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up