ശ്രീനാരായണഗുരു സമാധിദിനം കല്‍പ്പറ്റ യൂണിയന് മന്ദിരത്തില്‍ ആചരിച്ചപ്പോള്‍.
സുൽത്താൻ ബത്തേരി: ശ്രീനാരായണഗുരുവിന്റെ സമാധി എസ്എൻഡിപി യോഗം ബത്തേരി യൂണിയൻ പരിധിയിൽ വരുന്ന മുഴുവൻ ശാഖകളിലും വിവിധ പരിപാടികളോടെ ആചരിച്ചു.
കുമാരപുരം ശ്രീമഹാദേവക്ഷേത്രത്തിൽ വിശേഷാൽ ഗുരുപൂജ, സമൂഹ പ്രാർഥന, വനിതാ സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഷ്ടോത്തരശതനാമാർച്ചന എന്നിവ നടത്തി. യൂത്ത് മൂവ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 99-ാം മഹാസമാധി അനുസ്മരിച്ചുകൊണ്ട് 99 നെയ്വിളക്കുകൾ സമർപ്പിച്ചു. അന്നദാനം, എന്നീ പരിപാടികളോടെ സമാധി ആചരിച്ചു. ബത്തേരി യൂണിയൻ കണ്‍വീനർ എൻ.കെ. ഷാജി, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം പി.സി. ബിജു, ഷീജ സാബു, ജിഷ ഷനോജ്, പി. രമേശൻ. കെ.കെ. രാജു, സാബു എടപ്പാട്ട്, സന്ധ്യാ സരിൻ, അംബുജാക്ഷി, നിർമല പി.സി. സാബു, ജിതാസ് എൻ. ഷാകൃഷ്ണറാം, അപർണ തുടങ്ങിയവർ നേതൃത്വം നൽകി.
മൂലങ്കാവ് ശാഖ ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ യൂണിയൻ ചെയർമാൻ എൻ.കെ. ബാബുരാജ്, വിജിത്ത്, പ്രതാപൻ തുടങ്ങിയവർ നേതൃത്വം നൽകി. ചെറുമാട് ശാഖയിൽ നടന്ന സമാധി ദിനാചരണത്തിന് ശാഖാ പ്രസിഡന്റ് സുകുമാരൻ, സെക്രട്ടറി വിജയകുമാരി, ഗോപാലകൃഷ്ണൻ, മംഗളൻ എന്നിവർ നേതൃത്വം നൽകി. അപ്പാട് ശാഖയിൽ ശാഖാ പ്രസിഡന്റ് കെ.എം. ദാസ്, സെക്രട്ടറി പി. ബിന്ദു എന്നിവർ നേതൃത്വം നൽകി.
ചൂതുപാറ ശാഖയിൽ ശാഖാ സെക്രട്ടറി സി.കെ. സജീവൻ, ടി.കെ. പരമേശ്വരൻ എന്നിവർ നേതൃത്വം നൽകി. വാകേരി ശാഖയിൽ പ്രസിഡന്റ് എം.എസ്. സാബു, സെക്രട്ടറി കെ.ഐ. സുനിൽകുമാർ, കെ.കെ. ശിവൻ കുഞ്ഞ്, സുശീല കുമാരി, ലളിത മാന്പിള്ളിൽ എന്നിവർ നേതൃത്വം നൽകി.
നൂൽപ്പുഴ ശാഖ ഗുരു മന്ദിരത്തിൽ സമാധി ദിനാചരണത്തിൽ യൂണിയൻ ചെയർമാൻ എൻ.കെ. ബാബുരാജ് ഗുരുദേവ സന്ദേശം നൽകി. സെക്രട്ടറി വിജയൻ, പ്രസിഡന്റ് സിജു തിരുമംഗലത്ത്, പ്രഭാകരൻ കൈതമല, വത്സരാജൻ, ദിവാകരൻ, സജീവ്, പത്മാക്ഷി അമ്മ, ശാരദ, ലളിത തുടങ്ങിയവർ നേതൃത്വം നൽകി.
മൂന്നാനക്കുഴി ശാഖയിൽ സമൂഹ പ്രാർഥനയും അന്നദാനവും നടത്തി. ശാഖാ പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ, സെക്രട്ടറി ശ്രീനാഥ്, സ്മിജിത്ത്, അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. വളാഞ്ചേരി ശാഖയിൽ ശാഖാ പ്രസിഡന്റ് ശ്രീധരൻ, സെക്രട്ടറി ദിനേശ്, സുജാത ദാസ്, സുരേന്ദ്രൻ, ശാന്ത ഭായ് ജയമോൾ എന്നിവർ നേതൃത്വം നൽകി.
കേണിച്ചിറ ശാഖയിൽ എം.ആർ. ശേഖരൻ, എം.ഡി. സാബു തുടങ്ങിയവർ നേതൃത്വം നൽകി. അരിവയൽ ശാഖയിൽ പ്രസിഡന്റ് ബാലകൃഷ്ണൻ, സെക്രട്ടറി വിജയൻ എന്നിവർ നേതൃത്വം കൊടുത്തു. പാപ്ലശേരി ശാഖയിൽ ശാഖാ സെക്രട്ടറി വി.ഡി രാജു, പ്രസിഡന്റ് ഷാജി എന്നിവർ നേതൃത്വം നൽകി. ഇരുളം ശാഖയിൽ പ്രസിഡന്റ് കെ.കെ. ഷിബു, സെക്രട്ടറി എം.എം. രാജു എന്നിവർ നേതൃത്വം നൽകി. പുതുനിലം ശാഖയിൽ പ്രസിഡന്റ് പി.എൻ. ബിനു, സെക്രട്ടറി മണിലാൽ ലളിതാ മോഹൻ, സുശീല സജീവൻ, പ്രീത, ദീപ പ്രിൻസ്, ഉഷ വിജയൻ എന്നിവർ നേതൃത്വം നൽകി. ശ്രീനാരായണപുരം ശാഖാ ഗുരുമന്ദിരത്തിൽ സമൂഹ പ്രാർഥനയും അന്നദാനവും നടന്നു.
കുപ്പാടി ശാഖയിൽ സമൂഹ പ്രാർഥനയും അന്നദാനവും നടത്തി. പ്രസിഡന്റ് വി.കെ. ജയൻ, സെക്രട്ടറി പൊന്നമ്മ പ്രിൻസ്, ശിവാജി രാജ് തുടങ്ങിയവർ നേതൃത്വം നൽകി. കോളേരി ശ്രീനാരായണ ഷണ്മുഖ ക്ഷേത്രത്തിൽ ശാഖാ പ്രസിഡന്റ് സിബിൽ, സെക്രട്ടറി മോഹനൻ പി.ബി. എന്നിവർ നേതൃത്വം നൽകി. താഴമുണ്ട ശാഖയിൽ ശാഖാ സെക്രട്ടറി സനകൻ, പ്രസിഡന്റ് രാജൻ, മോഹനൻ, സോമൻ, പത്മനാഭൻ, ഭാരതീമണി എന്നിവർ നേതൃത്വം നൽകി. പൂതാടി ശാഖയിൽ ഉണ്ണികൃഷ്ണൻ മാവറ, സുധാകരൻ, രാമകൃഷ്ണൻ, ഷാജി, ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.
ചീരാൽ, അരിവയൽ, കോളിയാടി, മൈലംപാടി, ചുള്ളിയോട്, എന്നീ ശാഖകളിൽ സമൂഹ പ്രാർഥനയും അന്നദാനവും നടത്തി. വിവിധ ശാഖകളിൽ നടന്ന സമാധി ദിനാചരണ ചടങ്ങുകളിൽ യൂണിയൻ ചെയർമാൻ എൻ.കെ. ബാബുരാജ്, കണ്‍വീനർ എൻ.കെ. ഷാജി, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ പി.സി. ബിജു, എം.ഡി. സാബു, രോഹ്നബിജു കുമാർ എന്നിവർ സംബന്ധിച്ചു.
പുല്‍പ്പള്ളി: ശ്രീനാരായണഗുരു ക്ഷേത്രത്തില്‍ ശ്രീനാരായണഗുരുവിന്റെ സമാധിദിനം വിവിധ പരിപാടികളോടെ ആചരിച്ചു. മഹാഗുരുപൂജ, സമൂഹപ്രാര്‍ഥന, ഉപവാസം, അന്നദാനം തുടങ്ങിയവയുണ്ടായിരുന്നു. ശാന്തിമാരായ ഷാജി ആലമറ്റത്തില്, രാജു പാല എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു ക്ഷേത്രത്തിലെ ചടങ്ങുകള്‍.
എസ്എന്‍ഡിപി യൂണിയന് ചെയര്മാന് എന്‍.കെ. ഷാജി, കണ്‍വീനര്‍ സജി കോടിക്കുളത്ത്, ക്ഷേത്രം പ്രസിഡന്റ് എ.ആര്. കരുണാകരന്, മിനി ശിവരാജന്, പി.എന്‍. സുന്ദരന്‍, ഭാസ്കരന് പാറശേരി, അരവിന്ദാക്ഷന്, ഗിരിജ മോഹനന്, ബിന്ദു പൂഴിക്കൊല്ലി, അമ്മിണി കീരിപ്പാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കല്‍പ്പറ്റ: ശ്രീനാരായണഗുരുവിന്റെ 99-ാമത്തെ സമാധിദിനം എസ്എന്‍ഡിപി യോഗം കല്‍പ്പറ്റ യൂണിയന്, വനിതാ സംഘം, കല്‍പ്പറ്റ ശാഖ യോഗം, ശാഖ യോഗം വനിതാ സംഘം എന്നിവയുടെ ആഭിമുഖ്യത്തില്‍ യൂണിയന് മന്ദിരത്തില്‍ ആചരിച്ചു. ശ്രീനാരായണഗുരു രചിച്ച മുഴുവന്‍ പ്രാർഥന ഗീതങ്ങളും ആലപിച്ചു. തുടര്‍ന്ന് നടത്തിയ ഗുരുപുഷ്പാഞ്ജലിയില് നൂറുകണക്കിന് ഗുരുദേവ വിശ്വാസികള്‍ പങ്കെടുത്തു. കല്‍പ്പറ്റ ശാഖയുടെ വകയായി പങ്കെടുത്ത മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും കഞ്ഞിയും പുഴുക്കും വിതരണം ചെയ്തു. സമാധി ദിനാചരണം യൂണിയന് വനിതാസംഘം പ്രസിഡന്റ് പദ്മിനി ഉദ്ഘാടനം ചെയ്തു. യൂണിയന് സെക്രട്ടറി എം. മോഹനന്, യൂണിയന് പ്രസിഡന്റ് കെ.ആര്. കൃഷ്ണന്, ശാഖയോഗം സെക്രട്ടറി എം.കെ. ഗ്രീഷിത്, മാലതി, ശാന്തമ്മ, രമണി വിനോദ് എന്നിവര്‍ സമാധി ദിനാചരണത്തിനു നേതൃത്വം നല്കി.
Tags : Nattuvishesham Districtnews Deepikanews Sree Narayana