x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം​തേ​ടി ശ്രീ​ദേ​വ്ന

വെബ് ഡെസ്ക്
Published: July 16, 2026 12:31 AM IST | Updated: July 16, 2026 12:31 AM IST

ശ്രീ​ദേ​വ്ന

പി​ലാ​ത്ത​റ: ക​ണ്ണൂ​ർ ചാ​ല ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി കാ​ടാ​ച്ചി​റ പ​നോ​ന്നേ​രി ശ്രീ​നി​ല​യ​ത്തി​ൽ വി.​കെ. വി​ജേ​ഷി​ന്‍റെ മ​ക​ൾ ശ്രീ​ദേ​വ്ന സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. ഗു​രു​ത​ര​മാ​യ വൃ​ക്ക​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലു​ള്ള വി​ദ്യാ​ർ​ഥി​നി ആ​ഴ്ച​യി​ൽ മൂ​ന്ന് ഡ​യാ​ലി​സി​സ് ന​ട​ത്തി​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്.

അ​ടി​യ​ന്ത​ര​മാ​യി വൃ​ക്ക മാ​റ്റി​വ​യ്‌​ക്കേ​ണ്ട​തു​ണ്ട്. വൃ​ക്ക പ​കു​ത്തു ന​ല്കാ​ൻ അ​മ്മ ത​യാ​റാ​ണ്. അ​ത് സം​ബ​ന്ധ​മാ​യ ടെ​സ്റ്റു​ക​ളും പൂ​ർ​ത്തി​യാ​യി. സ​ർ​ജ​റി​ക്കും അ​നു​ബ​ന്ധ ചി​കി​ത്സ​ക​ൾ​ക്കു​മാ​യി 30 ല​ക്ഷം രൂ​പ​യെ​ങ്കി​ലും ചെ​ല​വു​വ​രു​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

ഈ ​സാ​ഹ​ച​ര്യ ത്തി​ൽ ശ്രീ​ദേ​വ്ന​യു​ടെ സ​ർ​ജ​റി​ക്കും ചി​കി​ത്സ​യ്ക്കു​മാ​യു​ള്ള ഫ​ണ്ട് സ​മാ​ഹ​ര​ണത്തി​നും ഏ​കോ​പ​ന​ത്തി​നു​മാ​യി പി​ലാ​ത്ത​റ ഹോ​പ്പ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​ദേ​വ്ന ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ, ക​ണ്ണൂ​ർ എം​പി കെ. ​സു​ധാ​ക​ര​ൻ, ക​ട​മ്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രീ​ശ​ൻ, ഹോ​പ്പ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി കെ.​എ​സ്. ജ​യ​മോ​ഹ​ൻ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളും വാ​ർ​ഡ് മെം​ബ​ർ ദി​നേ​ശ് പി.​കെ. ബാ​ബു പ്ര​സി​ഡ​ന്‍റും എം.​വി. പ​ദ്മ​നാ​ഭ​ൻ സെ​ക്ര​ട്ട​റി​യും ജാ​ക്വ​ലി​ൻ ബി​ന്ന സ്റ്റാ​ൻ​ലി ട്ര​ഷ​റ​റു​മാ​യാ​ണ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്.

കു​ട്ടി​യു​ടെ ചി​കി​ത്സ​സ​ഹാ​യ ഫ​ണ്ടി​ലേ​ക്ക് പ​ണം ന​ല്കു​ന്ന​തി​നാ​യി ചെ​ക്ക്/​ഡി​ഡി/ മ​ണി ഓ​ർ​ഡ​ർ എ​ന്നി​വ പ്ര​സി​ഡ​ന്‍റ്, ശ്രീ​ദേ​വ്ന ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി, ഹോ​പ്പ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, പി​ലാ​ത്ത​റ, വി​ള​യാ​ങ്കോ​ട് പി​ഒ, പി​ൻ: 670504 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്കു​ക​യോ പി.​കെ. വി​ജേ​ഷ്, അ​ക്കൗ​ണ്ട്: 177912341200104, IFSC: KSBK0001779, Gpay: 8089063193, കേ​ര​ള ബാ​ങ്ക്, താ​ഴെ​ചൊ​വ്വ ബ്രാ​ഞ്ച് എ​ന്ന അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ക്ക​ക​യോ ചെ​യ്യ​ണ​മെ​ന്ന് ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി അ​റി​യി​ച്ചു. ഫോ​ൺ: 9605398889.

Tags : Local News Nattuvishesham seeks help friends

Recent News

Corehub Up