x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന സെ​പ​ക്താ​ക്രോ: കാ​സ​ർ​ഗോ​ഡും എ​റ​ണാ​കു​ള​വും ജേ​താ​ക്ക​ൾ

വെബ് ഡെസ്ക്
Published: August 10, 2026 01:32 AM IST | Updated: August 10, 2026 01:32 AM IST

പെ​ൺ​കു​ട്ടി​ക​ളു​ടെ ടീം ​ഇ​വ​ന്‍റി​ൽ ജേ​താ​ക്ക​ളാ​യ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ടീ​മി​ന് ഫാ​യി​ക്ക എം​ഡി അ​ബ്ദു​ൾ സ​ലാം അ​ഹ​മ്മ​ദ് അ​ബ്ദു​ള്ള ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു

തൃ​ക്ക​രി​പ്പൂ​ർ: സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​സ്ഥാ​ന സ​ബ്ജൂ​ണി​യ​ർ സെ​പ​ക്താ​ക്രോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കാ​സ​ർ​ഗോ​ഡും എ​റ​ണാ​കു​ള​വും ജേ​താ​ക്ക​ളാ​യി. പെ​ൺ​കു​ട്ടി​ക​ളു​ടെ ടീം ​ഇ​വ​ന്‍റി​ൽ തൃ​ശൂ​ർ ജി​ല്ല​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി കാ​സ​ർ​ഗോ​ഡ് ചാ​മ്പ്യ​ന്മാ​രാ​യി.​പെ​ൺ​കു​ട്ടി​ക​ളു​ടെ ര​ഘു ഇ​വ​ന്‍റി​ൽ കാ​സ​ർ​ഗോ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി തൃ​ശൂ​ർ ജി​ല്ലാ ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ആ​ൺ​കു​ട്ടി​ക​ളു​ടെ ര​ഘു ഇ​വ​ന്‍റ് മ​ത്സ​ര​ത്തി​ൽ പാ​ല​ക്കാ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കാ​സ​ർ​ഗോ​ഡ് ചാ​മ്പ്യ​ന്മാ​രാ​യി.ആ​ൺ​കു​ട്ടി​ക​ളു​ടെ ടീം ​ഇ​വ​ന്‍റി​ൽ എ​റ​ണാ​കു​ളം ജേ​താ​ക്ക​ളാ​യി. വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ ആ​തി​ഥേ​യ​രാ​യ കാ​സ​ർ​ഗോ​ഡി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഫാ​യി​ക്ക എം​ഡി അ​ബ്ദു​ൾ സ​ലാം അ​ഹ​മ്മ​ദ് അ​ബ്ദു​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

സി.​സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​വി. ബാ​ബു, കെ.​മ​ധു​സൂ​ദ​ധ​ന​ൻ, പി.​പി. അ​ശോ​ക​ൻ, കെ.​സ്മി​ത,ടി.​വി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ശ​ബ​രി​ദാ​സ് ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.സെ​പ്റ്റം​ബ​ർ ആ​റു മു​ത​ൽ 10 വ​രെ ജ​മ്മു കാ​ഷ്മീ​ലെ ശ്രീ​ന​ഗ​റി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്കു​ള്ള ടീ​മി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Sepak Takraw

Recent News

Corehub Up