x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​ത്തി​ൽ തെ​രു​വു​നാ​യ്ക്കളുടെ വി​ള​യാ​ട്ടം; തി​രു​മ​ല വാ​ർ​ഡി​ൽ ഏ​ഴു പേ​രെ നാ​യ ക​ടി​ച്ചു


Published: June 1, 2026 05:34 AM IST | Updated: June 1, 2026 05:34 AM IST

ആല​പ്പു​ഴ: ന​ഗ​ര​സ​ഭാ തി​രു​മ​ല വാ​ർ​ഡി​ൽ ഏ​ഴി​ല​ധി​കം പേ​രെ നാ​യ ക​ടി​ച്ചു. ഞാ​യ​ർ രാ​വി​ലെ മു​ത​ൽ വ്യ​ത്യ​സ്‌​ത സ​മ​യ​ങ്ങ​ളി​ലാ​യാ​ണ് അ​ഗ്‌​നി​ര​ക്ഷാ നി​ല​യ​ത്തി​ന്‌ സ​മീ​പ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്ന്‌ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും അ​ല്ലാ​ത്ത​വ​ർ​ക്കും ക​ടി​യേ​റ്റ​ത്‌. ക​റു​ത്ത നി​റ​ത്തി​ലു​ള്ള നാ​യ​യാ​ണ് എ​ല്ലാ​വ​രെ​യും ക​ടി​ച്ച​ത്‌.

കൂ​ടു​ത​ൽ പേ​ർ​ക്കും കാ​ലി​നാ​ണ് ക​ടി​യേ​റ്റ​ത്‌. പ​രി​ക്കേ​റ്റ​വ​ർ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. നാ​യ​യെ പി​ടി​കൂ​ടാ​ൻ നാ​ട്ടു​കാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. വൈ​കി​ട്ട്‌ 5.15ന് ​പു​ര​വ​ഞ്ചി​യി​ൽ സ്രാ​ങ്കാ​യി ജോ​ലി​ചെ​യ്യു​ന്ന കോ​മ​ള​പു​രം ത​റ​വെ​ളി​യി​ൽ ത​ങ്ക​ച്ച​ൻ(65), 6.30ന് ​തി​രു​മ​ല വാ​ർ​ഡി​ൽ കു​ഞ്ഞു​മോ​ൻ, 7.15ന് ​ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്‌​ട​ർ തി​രു​മ​ല വാ​ർ​ഡി​ൽ മേ​ട​യി​ൽ ട്രീ​സ തോ​മ​സ്‌, വി​ദ്യാ​ർ​ഥി​യാ​യ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ അ​ല​ൻ ആ​ന്‍റ​ണി(18), 6.30ന് ​പ്ലം​ബ​ർ അ​ജി (50), ഉ​ച്ച​യ്ക്ക്‌ മു​മ്പ്‌ കൊ​ച്ചി സ്വ​ദേ​ശി​യാ​യ ടാ​ക്‌​സി ഡ്രൈ​വ​ർ, വി​നോ​ദ സ​ഞ്ചാ​ര​ത്തി​നാ​യി ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്‌.

കൂ​ടു​ത​ൽ പേ​ർ​ക്ക്‌ ക​ടി​യേ​റ്റി​ട്ടു​ണ്ടെ​ന്നും വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. തെ​രു​വു​നാ​യ ശ​ല്യ​ത്തെ​ക്കു​റി​ച്ച്‌ നി​ര​ന്ത​ര​മാ​യി പ​രാ​തി ഉ​യ​ർ​ന്നി​ട്ടും ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന്‌ ന​ട​പ​ടി​ക​ളു​ണ്ടാ​കു​ന്നി​ല്ലെ​ന്നും ക​ടി​യേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​വ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം കൈ​ത​വ​ന വാ​ർ​ഡി​ൽ മൂ​ന്ന്‌ തെ​രു​വ്‌ നാ​യ​ക​ൾ പ്ര​ദേ​ശ വാ​സി​ക​ളെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ചി​രു​ന്നു.

ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ പു​ന്ന​മ​ട​യും റെ​യി​ൽ​വേ​സ്‌​റ്റേ​ഷ​നും എ​സ്‌​ഡി​വി സ്‌​കൂ​ൾ പ​രി​സ​ര​വും ബീ​ച്ചും തു​ട​ങ്ങി ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം നാ​യ്‌​ക്ക​ൾ സ്ഥി​ര​മാ​യി ആ​ക്ര​മി​ക്കു​ന്ന​സ്ഥി​യു​ണ്ട്‌. നാ​യ്ക്ക​ൾ ക​ടി​കൂ​ടു​ന്ന​തും വാ​ഹ​ന​ങ്ങ​ൾ​ക്ക്‌ മു​ന്നി​ലേ​ക്ക്‌ ഓ​ടി​ക്ക​യ​റു​ന്ന​തും യാ​ത്ര​ക്കാ​ർ​ക്ക​ട​ക്കം പ്ര​ശ്‌​ന​മാ​കു​ന്നു. ബീ​ച്ചി​ലും റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ പ​രി​സ​ര​ത്തും തെ​രു​വു​നാ​യ ശ​ല്യ​മു​ണ്ട്‌.

തെ​രു​വു​നാ​യ വി​ഷ​യ​ത്തി​ൽ ന​ഗ​ര​സ​ഭ​യ്ക്ക്‌ ഇ​തു​വ​രെ ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. തെ​രു​വു​നാ​യ വി​ഷ​യം ച​ർ​ച്ച​ചെ​യ്യാ​നാ​യി മൃ​ഗ​സ്‌​നേ​ഹി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ഗ​ര​സ​ഭ ച​ർ​ച്ച ന​ട​ത്തു​ക​യും കൗ​ൺ​സി​ൽ യോഗം ചേ​ർ​ന്നി​ട്ടും തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തി​ട്ടും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ന​ഗ​ര​സ​ഭ​യ്ക്ക്‌ സാ​ധി​ച്ചി​ട്ടി​ല്ല.

Tags : nattu vishesham Street dog rampage city

Recent News

Corehub Up