x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ലെ അ​ന​ധി​കൃ​ത ക്വാ​റി​ക​ൾ​ക്കെ​തി​രേ കർശന ന​ട​പ​ടി

വെബ് ഡെസ്ക്
Published: August 7, 2026 04:15 AM IST | Updated: August 7, 2026 04:15 AM IST

അ​ന​ധി​കൃ​ത ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്‌ട​ർ ഡോ. ​വി​ന​യ് ഗോ​യ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം.

മ​ല​പ്പു​റം: ജി​ല്ല​യി​ലെ അ​ന​ധി​കൃ​ത ചെ​ങ്ക​ൽ - ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്‌ട​ർ ഡോ. ​വി​ന​യ് ഗോ​യ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നം.

മ​ല​പ്പു​റം -വേ​ങ്ങ​ര റോ​ഡി​ൽ പാ​ണ​ക്കാ​ട് എ​ടാ​യി​പ്പാ​ല​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​യോ​ള​ജി, പ​ഞ്ചാ​യ​ത്ത്, പോ​ലീ​സ്, റ​വ​ന്യു, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു, വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത യോ​ഗം ചേ​ർ​ന്ന​ത്.

അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും അ​നു​മ​തി​യി​ല്ലാ​തെ മ​ണ്ണെ​ടു​ക്കു​ന്ന​ത് ത​ട​യാ​നും കെ​ട്ടി​ട നി​ർ​മാ​ണ പെ​ർ​മി​റ്റ് ഇ​ല്ലാ​ത്ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും ജി​യോ​ള​ജി, പോ​ലീ​സ്, റ​വ​ന്യു ഉ​ൾ​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തും. അ​ന​ധി​കൃ​ത ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​യു​ന്ന​തി​ന് പോ​ലീ​സ്, റ​വ​ന്യു, പ​ഞ്ചാ​യ​ത്ത് വ​കു​പ്പു​ക​ളി​ൽനി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്കും. ക്വാ​റി ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പോ​കു​ന്ന ടി​പ്പ​ർ ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കും.

സം​സ്ഥാ​ന- ദേ​ശീ​യ പാ​ത​ക​ളു​ടെ വ​ശ​ങ്ങ​ളി​ലെ കൈ​യേ​റ്റം ക​ണ്ടെ​ത്തി ഒ​ഴി​പ്പി​ക്കാ​നും തീ​രു​മാ​ന​മാ​യി. യോ​ഗ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണ്‍, എ​ഡി​എം ഇ​ൻ ചാ​ർ​ജ് അ​ൻ​വ​ർ സാ​ദ​ത്ത്, സ​ബ് ക​ള​ക്‌ട​ർ​മാ​രാ​യ ദി​ലീ​പ് കെ.​ കൈ​നി​ക്ക​ര, സാ​ക്ഷി മോ​ഹ​ൻ, ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ് റീ​ന നാ​രാ​യ​ണ​ൻ, മ​റ്റു വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ​മാ​ർ, പോ​ലീ​സ് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News Strict action unauthorized quarries

Recent News

Corehub Up