x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന​ച്ച​മൂ​ട് മേഖലയിൽ പ​രി​ശോ​ധ​ന: 246 ചാ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: September 9, 2026 12:19 AM IST | Updated: September 9, 2026 12:19 AM IST

പി​ടി​ച്ചെ​ടു​ത്ത അ​രി സി​വി​ല്‍ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​ന്നു.

തി​രു​വ​ന​ന്ത​പു​രം: പ​ന​ച്ച​മൂ​ടി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള സ്വ​കാ​ര്യ ഗോ​ഡൗ​ണു​ക​ളി​ല്‍ ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ 246 ചാ​ക്ക് റേ​ഷ​ന്‍ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ പി​ടി​ച്ചെടുത്തു.

ഇന്നലെ അ​ർ​ധ​രാ​ത്രി വ​രെ നീ​ണ്ട പ​രി​ശോ​ധ​ന​യി​ല്‍ പ​ന​ച്ച​മൂ​ട് അ​ല്‍ അ​മീ​ന്‍ ട്രേ​ഡേ​ഴ്‌​സ് കോ​മ്പൗ​ണ്ടി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ത​മി​ഴ്‌​നാ​ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ ലോ​റി​യി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച 101 ചാ​ക്ക് (5,050 കി​ലോ​ഗ്രാം) പു​ഴു​ങ്ങല്ലരി, 25 ചാ​ക്ക് (1,250 കി​ലോ​ഗ്രാം) കു​ത്ത​രി, 55 ചാ​ക്ക് (2,750 കി​ലോ​ഗ്രാം) ഗോ​ത​മ്പ് എ​ന്നി​വ​യാ​ണു സി​വി​ല്‍​ സപ്ലൈസ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി​യ​ത്.

പി​ടി​ച്ചെ​ടു​ത്ത ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും ലോ​റി​യും മ​ഹ​സ​ര്‍ റി​പ്പോ​ര്‍​ട്ട് സ​ഹി​തം വെ​ള്ള​റ​ട പൊ​ലി​സി​നു കൈ​മാ​റി. പ​ന​ച്ച​മൂ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു സ​മീ​പ​മു​ള്ള എ​സ്എ​ന്‍​എ​സ് ഗ്രോ​സ​റി ട്രേ​ഡിം​ഗ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ റേ​ഷ​ന്‍ അ​രി അ​ന​ധി​കൃ​ത​മാ​യി സം​ഭ​രി​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ട​മു​റി​യു​ടെ ഷ​ട്ട​ര്‍ താ​ഴ്ത്തി പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.

സ്ഥാ​പ​ന ഉ​ട​മ​യു​മാ​യി നി​ര​ന്ത​രം ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട് ക​ട​മു​റി തു​റ​ന്നു​ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഉ​ട​മ ത​യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന് വാ​ര്‍​ഡ് മെ​മ്പ​ര്‍ ശ​ശി​ധ​ര​ന്‍, വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പൂ​ട്ടുപൊ​ളി​ച്ച് ക​ട​മു​റി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ല്‍ 142 ചാ​ക്ക് പു​ഴു​ങ്ങല്ല രി, 15 ചാ​ക്ക് കു​ത്ത​രി, എട്ടു ചാ​ക്ക് ഗോ​ത​മ്പ് എ​ന്നി​വ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ സൂ​ക്ഷി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന ചാ​ക്കു​ക​ളി​ല്‍ പ​ല​തും കാ​ലി​ത്തീ​റ്റ, രാ​സ​വ​ളം തു​ട​ങ്ങി​യ​വ​യു​ടെ പ​ഴ​യ ചാ​ക്കു​ക​ളാ​ണെ​ന്നും ക​ണ്ടെ​ത്തി. ഇ​വി​ടെ നി​ന്നും 6750 രൂ​പ​യും ക​ണ്ടെ​ത്തി.

പി​ടി​ച്ചെ​ടു​ത്ത ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ തു​ട​ര്‍​ സം​ര​ക്ഷ​ണ​ത്തി​നാ​യി അ​മ​ര​വി​ള​യി​ലെ സ​പ്ലൈ​കോ എ​ന്‍​എ​ഫ്എ​സ്എ ഗോ​ഡൗ​ണി​ല്‍ സൂ​ക്ഷി​ക്കാ​ന്‍ കൈ​മാ​റി. അ​വ​ശ്യ​സാ​ധ​ന നി​യ​മം പ്ര​കാ​രം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ല​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.
റേ​ഷ​നി​ംഗ് ക​ണ്‍​ട്രോ​ള​ര്‍ സി.​വി. മോ​ഹ​ന്‍​കു​മാ​ര്‍, ദ​ക്ഷി​ണ മേ​ഖ​ല ഡെ​പ്യൂ​ട്ടി റേ​ഷ​നി​ംഗ് ക​ണ്‍​ട്രോ​ള​ര്‍ എ. ​സ​ജാ​ദ്, ജി​ല്ലാ സ​പ്ലൈ ഓ​ഫി​സ​ര്‍ എ​സ്.​ആ​ര്‍.​സ് മി​ത എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Tags : NattuVishasham DistrictNews

Recent News

Corehub Up