x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ര​പ്പി​ള്ളി​യി​ൽ നാ​ശം​വി​ത​ച്ച് ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും


Published: March 31, 2026 12:57 AM IST | Updated: March 31, 2026 12:57 AM IST

അ​തി​ര​പ്പി​ള്ളി​യി​ൽ റോ​ഡി​ൽ​വീ​ണ മ​ര​ങ്ങ​ൾ ഫ​യ​ർ​ഫോ​ഴ്സ് മു​റി​ച്ചു​മാ​റ്റു​ന്നു.

അ​തി​ര​പ്പി​ള്ളി: ഇ​ന്ന​ലെ വൈ​കി​ട്ട് ഉ​ണ്ടാ​യ ശ​ക്ത​മാ​യ വേ​ന​ൽ മ​ഴ​യി​ലും ചു​ഴ​ലി​ക്കാ​റ്റി​ലും അ​തി​ര​പ്പി​ള്ളി യി​ൽ വ്യാ​പ​ക​നാ​ശം. റോ​ഡി​ൽ മ​ര​ങ്ങ​ൾ​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വൈ​ദ്യു​തി ലൈ​നി​ൽ മ​ര​ങ്ങ​ൾ​വീ​ണ് വൈ​ദ്യു​തി​വി​ത​ര​ണം താ​റു​മാ​റാ​യി. വാ​ഹ​ന​ങ്ങ​ൾ​ക്കു​മു​ക​ളി​ലും മ​ര​ക്കൊ​മ്പു​ക​ൾ വീ​ണു.

നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു​വീ​ണു. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണു ചു​ഴ​ലി​ക്കാ​റ്റ് താ​ണ്ഡ​വ​മാ​ടി​യ​ത്. ക​ണ്ണ​ൻ​കു​ഴി കെ​എ​സ്ഇ​ബി ഓ​ഫീ​സി​നു മു​ക​ളി​ലേ​ക്ക് മ​രം മ​റി​ഞ്ഞു​വീ​ണ് ര​ണ്ടു​ജീ​വ​ന​ക്കാ​ർ​ക്കു പ​രി​ക്കേ​റ്റു. അ​ഞ്ചു​രാ​ജ്, പി.​കെ. ഗീ​ത എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കു​പ​റ്റി​യ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി.

വെ​റ്റി​ല​പ്പാ​റ പാ​ല​ത്തി​നു സ​മീ​പ​ത്തെ ത​ട്ടു​ക​ട​യി​ൽ​വ​ച്ച് അ​ല​മാ​ര മ​റി​ഞ്ഞു​വീ​ണ് പ്രാ​ദേ​ശി​ക പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ബി​നോ​ജ് ജോ​ർ​ജി​ന് പ​രി​ക്കേ​റ്റു. വൈ​ദ്യു​തി ഓ​ഫീ​സി​ലെ ഷെ​ഡി​ന് മു​ക​ളി​ൽ മ​രം​വീ​ണ് ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റ് ത​ക​ർ​ന്നു. അ​രൂ​ർ​മു​ഴി ക​മ്യൂ​ണി​റ്റി ഹാ​ൾ സ​മീ​പ​ത്തു​വ​ച്ച് സ്വ​കാ​ര്യ ബ​സി​നു മു​ക​ളി​ൽ മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞു​വീ​ണു. ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ഗ്ലാ​സ് ത​ക​ർ​ന്നെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല. വെ​റ്റി​ല​പ്പാ​റ സി​ൽ​വ​ർ സ്റ്റോം ​വാ​ട്ട​ർ തീം ​പാ​ർ​ക്കി​ലെ താ​ത്കാ​ലി​ക ഷെ​ഡ് കാ​റ്റി​ൽ പ​റ​ന്നു​പോ​യി. വെ​റ്റി​ല​പ്പാ​റ പ​തി​മൂ​ന്നാം മൈ​ൽ മു​ത​ൽ വാ​ഴ​ച്ചാ​ൽ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്രം​വ​രെ കാ​റ്റി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. അ​തി​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം സ്ഥ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി​വി​ത​ര​ണം നി​ല​ച്ചു.

പ​ല​യി​ട​ത്തും ത​ട്ടു​ക​ട​ക​ളും പെ​ട്ടി​ക്ക​ട​ക​ളും കാ​റ്റി​ൽ ത​ക​ർ​ന്നി​ട്ടു​ണ്ട്. ചാ​ല​ക്കു​ടി​യി​ൽ​നി​ന്നും അ​ഗ്നി​ശ​മ​ന​വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​ത ത​ട​സം മാ​റ്റി. പോ​ലീ​സും വ​ന​സം​ര​ക്ഷ​ണ​സ​മി​തി പ്ര​വ​ർ​ത്ത​ക​രും വ​ഴി​യി​ൽ കു​ടു​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ ​രി​ക​ളെ സു​ര​ക്ഷി​ത​മാ​യി അ​തി​ര​പ്പി​ള്ളി​യി​ൽ​നി​ന്നും വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​വി​ട്ടു.

Tags : Athirappilly nattuvishesham local news

Recent News

Corehub Up