x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ ബ്രി​ല്യ​ന്‍റി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​നി തൂ​ഫാ​ന്‍ വാ​രി​യേ​ഴ്‌​സ്


Published: July 20, 2026 11:01 PM IST | Updated: July 20, 2026 11:01 PM IST

പാ​​ലാ: അ​​ന്താ​​രാ​​ഷ്‌​​ട്ര ത​​ല​​ത്തി​​ല്‍ ജ​​ന​​ശ്ര​​ദ്ധ ആ​​ക​​ര്‍​ഷി​​ച്ച ല​​ഹ​​രി വി​​രു​​ദ്ധ കാ​​മ്പ​​യി​​ന്‍ ഓ​​പ്പ​​റേ​​ഷ​​ന്‍ തൂ​​ഫാ​​ന്‍റെ ഭാ​​ഗ​​മാ​​യി പാ​​ലാ ബ്രി​​ല്യ​​ന്‍റ് സ്റ്റ​​ഡി സെ​​ന്‍റ​​റി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ളെ​​യും സ്റ്റാ​​ഫി​​നെ​​യും ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല തൂ​​ഫാ​​ന്‍ വാ​​രി​​യേ​​ഴ്‌​​സാ​​യി പ്ര​​ഖ്യാ​​പി​​ക്കും. മു​​ത്തോ​​ലി​​യി​​ലു​​ള്ള ബ്രി​​ല്യ​​ന്‍റ് സ്റ്റ​​ഡി സെ​​ന്‍റ​​ര്‍ കാ​​മ്പ​​സി​​ല്‍ വൈ​​കു​​ന്നേ​​രം നാ​​ലി​​നു ന​​ട​​ക്കു​​ന്ന വി​​ദ്യാ​​ര്‍​ഥി സ​​ദ​​സി​​ലാ​​ണ് പ്ര​​ഖ്യാ​​പ​​നം.

കേ​​ര​​ള​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തു​​മാ​​യി ബ്രി​​ല്യ​​ന്‍റ് സ്റ്റ​​ഡി സെ​​ന്‍റ​​റി​​ല്‍ പ​​രി​​ശീ​​ല​​നം നേ​​ടു​​ന്ന മു​​ഴു​​വ​​ന്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ളും ല​​ഹ​​രി​​ക്കെ​​തി​​രേ​​യു​​ള്ള പോ​​രാ​​ട്ട​​ത്തി​​ല്‍ സ​​ജീ​​വ പ​​ങ്കാ​​ളി​​ത്തം വ​​ഹി​​ക്കു​​മെ​​ന്ന് ബ്രി​​ല്യ​​ന്‍റ് സ്റ്റ​​ഡി സെ​​ന്‍റ​​ര്‍ ഡ​​യ​​റ​​ക്ട​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ മാ​​ത്യു പ​​റ​​ഞ്ഞു. ചൂ​​ണ്ട​​ച്ചേ​​രി സെ​​ന്‍റ് ജോ​​സ​​ഫ് കോ​​ള​​ജി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ മോ​​ട്ടോ​​ര്‍ വാ​​ഹ​​ന വ​​കു​​പ്പു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് ഫ്‌​​ളാ​​ഷ് മോ​​ബും സം​​ഘ​​ടി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.

ചാ​​വ​​റ പ​​ബ്ലി​​ക് സ്‌​​കൂ​​ളി​​ല്‍ ബ​​ഹു​​ജ​​ന സ​​ദ​​സ്

വി​​ദ്യാ​​ര്‍​ഥി​​ക​​ളെ​​യും യു​​വ​​ജ​​ന​​ങ്ങ​​ളെ​​യും ന​​ശി​​പ്പി​​ക്കു​​ന്ന ല​​ഹ​​രി പ​​ദാ​​ര്‍​ഥ​​ങ്ങ​​ളു​​ടെ ഉ​​പ​​യോ​​ഗ​​വും വി​​പ​​ണ​​ന​​വും ത​​ട​​യു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന പ​​ദ്ധ​​തി​​ക്ക് രാ​​ഷ്‌​​ട്രീ​​യ, സാം​​സ്‌​​കാ​​രി​​ക, സാ​​മൂ​​ഹ്യ രം​​ഗ​​ത്തെ പ്ര​​മു​​ഖ​​ര്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള പൊ​​തു സ​​മൂ​​ഹം പി​​ന്തു​​ണ​​യു​​മാ​​യി എ​​ത്തി. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്ന് പാ​​ലാ​​യി​​ല്‍ ബ​​ഹു​​ജ​​ന സ​​ദ​​സ് സം​​ഘ​​ടി​​പ്പി​​ക്കും. പാ​​ലാ ചാ​​വ​​റ പ​​ബ്ലി​​ക് സ്‌​​കൂ​​ളി​​ല്‍ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ന​​ട​​ക്കു​​ന്ന ബ​​ഹു​​ജ​​ന സ​​ദ​​സ് ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up