x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​ത്ര പാ​ട​ത്ത് ഞാ​റ് ന​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ


Published: June 16, 2026 07:58 AM IST | Updated: June 16, 2026 07:58 AM IST

ആ​ന​മ​ങ്ങാ​ട്: ശ്രീ​കു​ന്നി​ൻ​മേ​ൽ ഭ​ഗ​വ​തി ക്ഷേ​ത്രം വ​ക പാ​ട​ത്ത് ആ​ന​മ​ങ്ങാ​ട് എ​യു​പി സ്കൂ​ളി​ലെ സോ​ഷ്യ​ൽ ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ടീ​ൽ യ​ജ്ഞം ന​ട​ത്തി. 120 ദി​വ​സം മൂ​പ്പു​ള്ള കാ​ഞ്ച​ന വി​ത്താ​ണ് ഒ​ന്നാം വി​ള​യാ​യി ന​ട്ട​ത്. ക​ർ​ക്ക​ട​ക മാ​സ​ത്തി​ൽ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന നി​റ മ​ഹോ​ത്സ​വ​ത്തി​ന് ക​തി​ർ ത​യാ​റാ​ക്കു​ന്ന​തി​നാ​ണ് ഒ​ന്നാം വി​ള കൃ​ഷി ചെ​യ്യു​ന്ന​ത്.

ര​ണ്ടാം വാ​ർ​ഡ് മെം​ബ​റും പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​യ ഇ.​പി. അ​യ്യൂ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ​ലാ​യ പ്ര​കാ​ശ​നാ​ണ് കൃ​ഷി​യു​ടെ മേ​ൽ​നോ​ട്ടം. വാ​ർ​ഡ് മെം​ബ​ർ കെ. ​യു​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് മെം​ബ​ർ ടി. ​സ​ഫ്‌​വാ​ന, എ​ൻ.​പി. മു​ര​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Students plant saplings

Recent News

Corehub Up