x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ര്‍​ഥി​ക​ള്‍ ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ന്‍റെ വ​ക്താക്ക​ളാ​ക​ണം: ബി​ഷ​പ് പോ​ള്‍ ആ​ന്‍റ​ണി മു​ല്ല​ശേ​രി


Published: June 25, 2026 06:08 AM IST | Updated: June 25, 2026 06:08 AM IST

കൊ​ല്ലം രൂ​പ​ത കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​മു​ക​ത കാമ്പ​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ രൂ​പ​താ​ത​ല പ​രി​പാ​ട

കൊ​ല്ലം: ന​മ്മു​ടെ നാ​ടി​നെ ല​ഹ​രി​മു​ക്ത​മാ​ക്കാ​നു​ള​ള ദൗ​ത്യം ഏ​റ്റെ​ടു​ത്ത് വി​ദ്യാ​ര്‍​ഥി​ക​ള്‍ ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ന്‍റെ വ​ക്താക്ക​ളാ​ക​ണ​മെ​ന്ന് കൊ​ല്ലം ബി​ഷ​പ് ഡോ. ​പോ​ള്‍ ആ​ന്‍റണി മു​ല്ല​ശേ​രി. ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ല​ഹ​രി​ക്കെ​തി​രേ​യു​ള​ള പോ​രാ​ട്ടം വ​രും​ത​ല​മു​റ​യ്ക്കാ​യു​ള​ള ന​മ്മു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ഇ​തി​ല്‍ അ​ധ്യാ​പ​ക​ര്‍​ക്കും മാ​താ​പി​താ​ക്ക​ള്‍​ക്കും നി​ര്‍​ണാ​യ​ക പ​ങ്ക് വ​ഹി​ക്കാ​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​മു​ക്തി​ദ​ര്‍​ശ​ന്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി രൂ​പ​ത​യി​ലെ എ​ല്ലാ സ​ഭാ സം​വി​ധാ​ന​ങ്ങ​ളെ​യും സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ട് ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഊ​ര്‍​ജിത​മാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം സ​ന്ദേ​ശ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ ല​ഹ​രി​വി​മു​ക്ത ക്യാ​മ്പ​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ രൂ​പ​താ​ത​ല പ​രി​പാ​ടി​ക​ള്‍ ത​ങ്ക​ശേ​രി ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ​കൂ​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ ക​മ്മീ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ബി​നു തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​സി​ല്‍​വി ആ​ന്‍റ​ണി അ​ധ്യക്ഷ​നാ​യി. സ​മി​തി രൂ​പ​താ പ്ര​സി​ഡ​ന്‍റ് യോ​ഹ​ന്നാ​ന്‍ ആന്‍റ​ണി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​ജെ. ഡി​ക്രൂ​സ്, ജൂ​നി​യ​ര്‍ സെ​ക്‌ഷന്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ​ണ ജോ​യി, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ബി​നു റാ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up