മുക്കം: എൽഎസ്എസ് പരീക്ഷയിൽ കാരക്കുറ്റി ഗവ. എൽപി സ്കൂളിൽ നിന്ന് മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. സ്കൂളിൽ നിന്ന് ആറ് വിദ്യാർഥികൾ എൽഎസ്എസ് പരീക്ഷ എഴുതിയതിൽ നാല് പേരും മികച്ച സ്കോർ നേടിയാണ് വിജയം കരസ്ഥമാക്കിയത്. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത പരിപാടി ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികളുടെ നേട്ടങ്ങൾ ഗ്രാമത്തിനാകെ അഭിമാനകരമാണെന്നും ഇത്തരം വിജയങ്ങൾ മറ്റ് കുട്ടികൾക്കും പ്രചോദനമാകുമെന്നും അവർ പറഞ്ഞു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം മജീദ് മൂലത്ത് മുഖ്യാതിഥിയായി. ചടങ്ങിൽ മുൻ പിടിഎ പ്രസിഡന്റ് മുഹമ്മദുണ്ണി, മുൻ പ്രധാനാധ്യാപിക ശാരദ എന്നിവരെ ആദരിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം.പി. ജുമൈല, പ്രേമ കോട്ടമ്മൽ,
പിടിഎ പ്രസിഡന്റ് വി. ഷംലൂലത്ത്, എസ്എംസി ചെയർമാൻ പി.പി.സി. നൗഷാദ്, എംപിടിഎ ചെയർപേഴ്സൺ ഷഫ്നിയ, പിടിഎ വൈസ് പ്രസിഡന്റ് ഫാസിത്ത് അലി, എം.എ. അബ്ദുറഹിമാൻ, വി. അഹമ്മദ്, ഷരീഫ്, ഷംന, ഷക്കീല എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kozhikode