ലഹരിക്കെതിരെ ചാത്തന്നൂര്‍ ജിഎച്ച്എസ്എസ്, ഉളിയനാട് ജിഎച്ച്എസ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ നടത്തിയ ലഹരി വിരുദ്ധ റാലി.
ചാത്തന്നൂര്‍: സമൂഹത്തെ നശിപ്പിക്കുന്ന ലഹരിയെന്ന വിപത്തിനെതിരെ വിദ്യാര്‍ഥികളെ അണിനിരത്തി ചാത്തന്നൂര്‍, ഉളിയനാട് ഗവ. ഹൈസ്കൂളുകളില്‍ ചാത്തന്നൂര്‍ പോലീസ് സ്റ്റേഷന്റെ പങ്കാളിത്തത്തോടെ ബോധവല്‍ക്കരണ റാലികള്‍ സംഘടിപ്പിച്ചു.
ചാത്തന്നൂര്‍ ജിഎച്ച്എസ്എസിന്റെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ എന്‍സിസി, എസ്പിസി, എന്‍എസ്എസ്, ജെആര്‍സി വിഭാഗങ്ങള്‍ പങ്കെടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നീങ്ങിയ ഘോഷയാത്ര ചാത്തന്നൂര്‍ പട്ടണം ചുറ്റി സഞ്ചരിച്ച് പൊതുജനങ്ങളിലേക്ക് ലഹരി വിരുദ്ധ സന്ദേശമെത്തിച്ചു.
ഉളിയനാട് ഗവ. ഹൈസ്കൂളിലെ വിവിധ വിദ്യാര്‍ഥി യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ എസ്പിസി, ജെആര്‍സി, ലിറ്റില്‍ കൈറ്റ്സ്, സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്കീം തുടങ്ങിയ യൂണിറ്റുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
റാലികള്‍ ചാത്തന്നൂര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ പി.എസ്. വിനോദ് ഉദ്ഘാടനം ചെയ്തു. റാലിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ലഹരിവിരുദ്ധ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ നിതിന്‍ നളന്, അഖില്‍, ബിജുപാല്‍, ഗോപകുമാര്‍ തുടങ്ങിയവരും സ്കൂള്‍ അധികൃതരും അധ്യാപകരും നേതൃത്വം നല്കി.
ലഹരിക്കെതിരെ പുസ്തകക്കോട്ട തീർത്ത് ഗവ.ടിടിഐ
കൊല്ലം: ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി വായനാവാരത്തിന്റെ സമാപന ദിനത്തിൽ ലഹരിക്കെതിരെ പുസ്തകക്കോട്ട തീർത്ത് ഗവ.ടിടിഐ. വായനയാണ് ലഹരി എന്ന പരിപാടിയിൽ സ്കൂൾ ലൈബ്രറിയിലുള്ള പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങൾ കൈകളിലേന്തിയാണ് പുസ്തകക്കോട്ട തീർത്തത്.
പ്രിൻസിപ്പാൾ ഇ.ടി. സജി ക്ലാസെടുത്തു. ദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ, ചിത്രരചന, പോസ്റ്റർ രചന, ക്വിസ് മത്സരം ഡോക്യുമെന്ററി പ്രദർശനം എന്നിവ നടന്നു. പരിപാടിയ്ക്ക് അധ്യാപകരായ പി.കെ.ഷാജി, ജി.ലെനൊ, സൂസമ്മ അലക്സ്, രജിൻ ചന്ദ്രൻ, സി.പി. ഗീതാകുമാരി എന്നിവർ നേതൃത്വം നൽകി.
Tags : Local News Nattuvishesham Kollam