x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത പാ​റഖ​ന​നം സ​ബ് ക​ള​ക്ട​ര്‍ ത​ട​ഞ്ഞു​


Published: December 19, 2025 06:15 AM IST | Updated: December 19, 2025 06:15 AM IST

ഇടു​ക്കി: ഉ​പ്പു​തോ​ട്ടി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സ്റ്റോ​പ്പ് മെ​മ്മോ ലം​ഘി​ച്ച് ന​ട​ത്തി​വ​ന്ന വ​ന്‍​തോ​തി​ലു​ള്ള അ​ന​ധി​കൃ​ത പാ​റ ഖ​ന​നം ഇ​ടു​ക്കി സ​ബ് ക​ള​ക്ട​ര്‍ അ​നൂ​പ് ഗാ​ര്‍​ഗ് നേ​രി​ട്ടെ​ത്തി ത​ട​ഞ്ഞു. ഖ​ന​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച ട്രാ​ക്ട​റും മ​റ്റ് അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​ച്ചെ​ടു​ത്തു. മ​രി​യാ​പു​രം സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍.


സ്ഥ​ല​ത്ത് പാ​റ ഖ​ന​നം ന​ട​ത്തു​ന്ന​ത് ത​ട​ഞ്ഞ് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ നേ​ര​ത്തേ സ്റ്റോ​പ്പ് മെ​മ്മോ ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഉ​ത്ത​ര​വ് ലം​ഘി​ച്ച് ഖ​ന​നം തു​ട​രു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ല്‍ വ​ന്‍​തോ​തി​ല്‍ മ​ണ്ണ് നീ​ക്കം ചെ​യ്യു​ക​യും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ പാ​റ പൊ​ട്ടി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ യാ​തൊ​രു​വി​ധ മു​ന്‍​ക​രു​ത​ലു​മി​ല്ലാ​തെ​യാ​ണ് സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച് പാ​റ പൊ​ട്ടി​ച്ച​തെ​ന്നും വ്യ​ക്ത​മാ​യി.


സം​ഭ​വ​സ്ഥ​ല​ത്ത് സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യ​വും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ മേ​ല്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി പോ​ലീ​സി​ന് കൈ​മാ​റും. സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​നും, അ​ന​ധി​കൃ​ത​മാ​യി സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ കൈ​വ​ശം വെ​ച്ച് പാ​റ ഖ​ന​നം ന​ട​ത്തി​യ​തി​നും ഉ​ട​മ​യ്‌​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ സ​ബ് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

 

Tags : nattu vishesham Sub-Collector

Recent News

Corehub Up